???????? ????????? ????????

ആംലക്കും കുക്കിനും സെഞ്ച്വറി

സെഞ്ചൂറിയന്‍: 34ാമത്തെ വയസ്സില്‍ കന്നിമത്സരത്തിനിറങ്ങിയ സ്റ്റീഫന്‍ കുക്കും എന്നും വിശ്വസ്തനായ ഹാഷിം ആംലയും സെഞ്ച്വറി തികച്ചിട്ടും ദക്ഷിണാഫ്രിക്ക ഇംഗ്ളണ്ടിനെതിരായ നാലാം ടെസ്റ്റില്‍ തകര്‍ച്ചയിലേക്ക്. ഒരു വിക്കറ്റ് മാത്രം നഷ്ടമായി 237 റണ്‍സില്‍ എത്തിയ ദക്ഷിണാഫ്രിക്ക 80 ഓവറായപ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സിലത്തെി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 11ാമത്തെ ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 20 റണ്‍സെടുത്ത ഡീന്‍ എല്‍ഗാര്‍ പുറത്ത്.
സ്കോര്‍ ഒന്നിന് 35. പിന്നീടായിരുന്നു ക്രീസില്‍ മതില്‍ കെട്ടിയ രണ്ടാം വിക്കറ്റ് പ്രതിരോധം. ആദ്യ മത്സരത്തിനിറങ്ങിയ സ്റ്റീഫന്‍ കുക്കിന് കൂട്ടായി ഹാഷിം ആംലയത്തെി. 202 റണ്‍സിന്‍െറ ഉജ്ജ്വലമായ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ത്ത് കെട്ടിപ്പൊക്കിയത്. 155ാമത്തെ ഇന്നിങ്സില്‍ ആംല തന്‍െറ 25ാമത്തെ ടെസ്റ്റ് സെഞ്ച്വറി കുറിച്ച് പുറത്തായി. അതിവേഗത്തില്‍ 25 സെഞ്ച്വറി തികക്കുന്ന ആറാമത്തെ ബാറ്റ്സ്മാന്‍ എന്ന റെക്കോഡും ആംലക്ക് സ്വന്തം.
ക്യാപ്റ്റന്‍ ഡിവില്ലിയേഴ്സിനെ റണ്ണെടുക്കാതെ പുറത്താക്കി കളിയിലേക്ക് ഇംഗ്ളണ്ട് തിരിച്ചുകയറി. സെഞ്ച്വറി തികച്ചതിനു പിന്നാലെ 115ല്‍ സ്റ്റീഫന്‍ കുക്കും പുറത്തായി. ജെ.പി. ഡുമിനിയെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ പുറത്താക്കി ആധിപത്യമുറപ്പിച്ചെങ്കിലും ക്വിന്‍റണ്‍ ഡികോക്കും ബാവുമയും ചെറുത്തുനില്‍പ് തുടരുകയാണ്.
ആംലയെയും ഡുമിനിയെയും സ്പിന്നര്‍ മൊയീന്‍ അലി പുറത്താക്കി. നാലു ടെസ്റ്റിന്‍െറ പരമ്പര 2-0ത്തിന് ഇതിനകം ഇംഗ്ളണ്ട് സ്വന്തമാക്കിക്കഴിഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.