വിരമിക്കൽ സൂചന നൽകി ഷാഹിദ് അഫ്രീദി

മൊഹാലി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ സൂചന നൽകി പാകിസ്താൻ ട്വൻറി20 ടീം ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ചൊവ്വാഴ്ച ന്യൂസിലൻഡിനെതിരെ തോറ്റതിന് പിന്നാലെയാണ്, ആസ്ട്രേലിയക്കെതിരായി നടക്കുന്ന അടുത്ത മത്സരം തൻെറ അവസാനത്തേതായിരിക്കുമെന്ന് അഫ്രീദി പറഞ്ഞത്. കിവീസിനെതിരായ മത്സരത്തിന് ശേഷമുള്ള പ്രസൻറേഷൻ സെറിമണിയിലാണ് അഫ്രീദി ഇക്കാര്യം വ്യക്തമാക്കിയത്.

ലോകകപ്പിൽ ഇന്ത്യക്കെതിരെ തോറ്റതോടെയാണ് അഫ്രിദിക്കെതിരെ രൂക്ഷ വിമർശം ഉയർന്നത്. ലോകകപ്പോടെ അഫ്രീദി പാക് ടീമിൻെറ നായകസ്ഥാനം രാജിവെക്കണമെന്നും അല്ലെങ്കിൽ അഫ്രീദിയുടെ ക്രിക്കറ്റ് കരിയർ തന്നെ അവസാനിച്ചേക്കുമെന്നും പാക് ക്രിക്കറ്റ് ബോർഡ് തലവൻ ഷഹരിയാർ ഖാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് അഫ്രീദി പറഞ്ഞിരുന്നെന്നും ഷഹരിയാർ ഖാൻ വ്യക്തമാക്കിയിരുന്നു.

പാക് മാധ്യമങ്ങളടക്കമുള്ളവരുടെ വിമർശത്തിന് പുറമെ ക്രിക്കറ്റ് ബോർഡ് തലവൻ കൂടി തള്ളിപ്പറഞ്ഞതോടെ കടുത്ത സമ്മർദ്ദത്തിലായിരുന്നു അഫ്രീദി. കിവീസിനെതിരായ മത്സരത്തിൽ പാകിസ്താൻ തോൽവിയിലേക്ക് അടുക്കുമ്പോൾ പാക് നായകൻെറ മുഖത്ത് ഈ സമ്മർദ്ദം കാണാൻ സാധിക്കുമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.