മൊഹാലി: അതിശയങ്ങള്‍ സംഭവിച്ച് സെമിയില്‍ കയറി ഫൈനലും കടന്ന് കപ്പും തലയിലേറ്റി ഇസ്ലാമാബാദില്‍ ചെന്നിറങ്ങിയാലും ഷാഹിദ് അഫ്രീദി എന്ന കപ്പിത്താന്‍െറ കാര്യത്തില്‍ വിധി മറ്റൊന്നാകാനിടയില്ല. എല്ലാം ഏതാണ്ട് തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. മുങ്ങിപ്പോയ കപ്പലില്‍നിന്ന് വല്ലവിധേനയും രക്ഷപ്പെട്ട് കരപറ്റിയപ്പോള്‍ തലയില്‍ തേങ്ങ വീണു എന്ന് പറഞ്ഞ അവസ്ഥയിലാണ് അഫ്രീദിയുടെ അവസ്ഥ. കപ്പിത്താന്‍െറ കഴുത്തില്‍ കുരുക്കുവീഴുമെന്നുറപ്പ്.
ട്വന്‍റി20 ലോകകപ്പിന്‍െറ സെമി ഫൈനലില്‍ പാകിസ്താന്‍ എത്തുന്ന കാര്യം അവതാളത്തിലായിരിക്കെ അപകടംമണത്ത ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി പ്രഖ്യാപിച്ചുകഴിഞ്ഞു, ആസ്ട്രേലിയയുമായുള്ള അടുത്ത മത്സരം അന്താരാഷ്ട്ര മത്സരത്തിന്‍െറ തിരശ്ശീലയായിരിക്കുമെന്ന്. അതിനിടെ അഫ്രീദിക്കെതിരെ വിവാദങ്ങളുടെ കര്‍ട്ടന്‍ ഇന്ത്യയിലും പാകിസ്താനിലും ഒരേപോലെ ഉയര്‍ന്നുകഴിഞ്ഞു.
ചൊവ്വാഴ്ച മൊഹാലിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന്‍െറ ടോസിനിടയില്‍ അഫ്രീദി നടത്തിയ പരാമര്‍ശമാണ് പുതിയ വിവാദവുമായത്. ടീമിനെ പിന്തുണക്കാന്‍ കശ്മീരില്‍നിന്ന് നിരവധി ആരാധകര്‍ മൊഹാലിയില്‍ എത്തിയിട്ടുണ്ടെന്നായിരുന്നു അഫ്രീദിയുടെ കമന്‍റ്. ഇതിനെതിരെ ബി.സി.സി.ഐ തന്നെ രംഗത്തുവന്നിരിക്കുകയാണ്. ഇത്തരം രാഷ്ട്രീയപരമായി പരാമര്‍ശങ്ങള്‍ കളിയില്‍നിന്ന് ഒഴിവാക്കേണ്ടതാണെന്നും ഇത്തരം അനാവശ്യ പ്രസ്താവനകളാണ് പാകിസ്താനിലും അഫ്രീദിയെ വിവാദത്തിലാക്കുന്നതെന്നും ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പ്രതികരിച്ചത്. പാകിസ്താനിലെക്കാള്‍ തനിക്ക് ആരാധകരുള്ളത് ഇന്ത്യയിലാണെന്ന് ടൂര്‍ണമെന്‍റിനുമുമ്പ് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. അതില്‍നിന്ന് കരകയറിയതേയുള്ളൂ അപ്പോഴത്തെി പുതിയ വിവാദം. ടോസിനായി മൈതാനത്തത്തെിയ അഫ്രീദിയെ കണ്ട് ഗാലറിയില്‍ ആരാധകര്‍ ആരവമുയര്‍ത്തിയതാണ് അഫ്രീദിയെ ആവേശഭരിതനാക്കിയത്.
ഇതിനെക്കാള്‍ ഗുരുതരമാണ് സ്വന്തം നാട്ടിലെ അവസ്ഥ. ടീമിലെ പടലപ്പിണക്കമടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ വസ്തുതാന്വേഷണ സംഘത്തെ പാക് ക്രിക്കറ്റ് അധികൃതര്‍ നിയോഗിച്ചിരിക്കുകയാണ്. ക്യാപ്റ്റനും കോച്ച് വഖാര്‍ യൂനിസിനും മാനേജര്‍ ഇന്‍തിഖാബ് ആലമിനുമെതിരെ ടീമില്‍ കലഹമാണെന്ന യാഥാര്‍ഥ്യം മറനീക്കി പുറത്തുവന്നുകഴിഞ്ഞു. ടീമിന്‍െറ പ്രകടനം രാജ്യത്തിനാകമാനം നാണക്കേടുണ്ടാക്കിയതായി പ്രധാനമന്ത്രി നവാസ് ശരീഫുമായി അടുത്ത ബന്ധമുള്ള മന്ത്രി ആബിദ് ഷേര്‍ അലി വ്യക്തമാക്കിക്കഴിഞ്ഞു. ടീമിനെ ഒറ്റക്കെട്ടായി നിര്‍ത്തുന്നതില്‍ പരാജയപ്പെട്ട അഫ്രീദിയുടെ കഴുത്തിനുനേരേയാണ് എല്ലാ കൈകളും നീങ്ങുന്നത്. ഉമര്‍ അക്മലിനെ പോലുള്ള കളിക്കാര്‍ പരസ്യമായി ക്യാപ്റ്റന് എതിരായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ടീമില്‍ ഗ്രൂപ്പിസവും രാഷ്ട്രീയവും പിടിമുറുക്കിയിരിക്കുകയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
ടെസ്റ്റ് ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ്, മുതിര്‍ന്ന ബാറ്റ്സ്മാന്‍ യൂനിസ് ഖാന്‍ എന്നിവരടങ്ങുന്ന വസ്തുതാന്വേഷണ സംഘം പാക് ടീം മടങ്ങിയത്തെിയശേഷം ടീമംഗങ്ങള്‍, സപ്പോര്‍ട്ടിങ് സ്റ്റാഫ്, ബാറ്റിങ് കോച്ച് ഗ്രാന്‍റ് ഫ്ളവര്‍ തുടങ്ങിയവരില്‍നിന്ന് തെളിവുകള്‍ ശേഖരിക്കും.
പാക് ക്രിക്കറ്റ് ടീം മുമ്പില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അടിയന്തരമായി പ്രധാനമന്ത്രി നവാസ് ശരീഫ് ഇടപെടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ടീം കപ്പു നേടിയാലും അഫ്രീദി ഇനി ടീമില്‍ തുടരില്ളെന്ന് ഇന്ത്യയുമായുള്ള മത്സരത്തിനുശേഷം പാക് ക്രിക്കറ്റ് ചെയര്‍മാന്‍ ഷെഹരിയാര്‍ ഖാന്‍ നടത്തിയ പരാമര്‍ശം ടീമിന്‍െറ ആത്മവിശ്വാസം കെടുത്തിയതായും ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ പരാജയത്തിന് കാരണമായത് ഇതാണെന്നും മുന്‍ പാക് ബൗളര്‍ ശുഐബ് അക്തര്‍ ആരോപിച്ചു.
ന്യൂസിലന്‍ഡിനെതിരെ പരാജയപ്പെട്ട ശേഷം അഫ്രീദിയും വഖാറും പ്രതികരിച്ച രീതിക്കെതിരെയും വിമര്‍ശമുയര്‍ന്നിട്ടുണ്ട്. ജയിക്കാവുന്ന സ്കോര്‍ പിന്തുടര്‍ന്ന ടീം ആദ്യത്തെ ആറ് ഓവറില്‍ മികച്ചപ്രകടനം കാഴ്ചവെച്ചെങ്കിലും ജയം വഴുതിപ്പോയെന്നായിരുന്നു അഫ്രീദി പ്രതികരിച്ചത്. കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടിയിരുന്ന ക്യാപ്റ്റന്‍ അനാവശ്യ അടിക്കു മുതിര്‍ന്ന് വിക്കറ്റ് വലിച്ചെറിയുകയായിരുന്നുവെന്നും അവസാന ഓവറുകളില്‍ ക്രീസില്‍നിന്ന ബാറ്റ്സ്മാന്മാര്‍ ജയിക്കാന്‍ ശ്രമിച്ചില്ളെന്നും ആരോപണമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.