ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക്സ് സംഘത്തിന്‍െറ ഗുഡ് വിൽ അംബാസഡറാകുന്നതിനുള്ള ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ ക്ഷണം ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കർ സ്വീകരിച്ചു. ബ്രസീലിലെ റിയോ ഡെ ജെനീറോയിലാണ് ഒളിമ്പിക്സ് നടക്കുന്നത്. നേരത്തെ സല്‍മാന്‍ ഖാനെയും ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയെയും അംബാസഡർമാരായി നിയോഗിച്ചിരുന്നു. എന്നാൽ ബോളിവുഡ് താരത്തെ അംബാസഡറാക്കിയതിനെ പ്രമുഖ കായികതാരങ്ങൾ തന്നെ എതിർത്തതോടെയാണ് ഐ.ഒ.എ സചിനെ പരിഗണിച്ചത്. സചിന്‍റെ കൂടെ എ.ആർ റഹ്മാനെയും ക്ഷണിച്ച് ഐ.ഒ.എ കത്തയച്ചിരുന്നു.
ഗുഡ് വിൽ അംബാസഡറാകുന്നിനുള്ള ക്ഷണം സചിൻ സ്വീകരിച്ചുവെന്ന ഒൗദ്യോഗിക തീരുമാനം ലഭിച്ചുവെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി രാജീവ് മേത്ത മാധ്യമങ്ങളെ അറിയിച്ചു.
റിയോയിലേക്ക് പോകുന്നതിന് മുമ്പ് അത് ലറ്റുകളുടെ കഠിനാധ്വാവും തയാറെടുപ്പുകളും കാണാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ക്ഷണം സ്വീകരിച്ച് എഴുതിയ കത്തിൽ സചിൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.