കൊൽക്കത്ത: ഈഡൻ ഗാർഡനിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ന്യൂസിലൻഡിനെതിരായ ഇന്ത്യൻ വിജയത്തിൽ മുഹമ്മദ് ഷമിയുടെ പങ്ക് സുപ്രധാനമായിരുന്നു. ആറ് നിർണായക വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ജയത്തിൽ ഷമിയും താരമായി മാറിയിരുന്നു. എന്നാൽ മത്സരത്തിലെ വിജയം ആഘോഷിക്കുമ്പോൾ ഷമിയുടെ 14 മാസം പ്രായമുള്ള മകൾ ഐറ കൊൽക്കത്തയിലെ ആശുപത്രിയിൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ (ഐ.സി.യു) ചികിത്സയിലായിരുന്നു.
കടുത്തപനിയും ശ്വാസതടസ്സവും കാരണം ആശുപത്രിയിലാക്കിയ ഐറയെ പിന്നീട് ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 2 നായിരുന്നു സംഭവം. ടെസ്റ്റിൻെറ രണ്ടാം ദിനം അവസാനിക്കാനിരിക്കെയാണ് ഷമി മകളുടെ അവസ്ഥ അറിയുന്നത്, തുടർന്ന് അദ്ദേഹം ആശുപത്രിയിലേക്ക് കുതിക്കുകയും പിന്നീടുള്ള ഓരോ ദിവസവും കളി കഴിഞ്ഞ് തന്റെ മകളുടെ അരികിലേക്ക് എത്തുകയും ചെയ്തിരുന്നു.
മാനസികമായി തളർന്നിരിക്കുമ്പോഴും രാജ്യത്തിനായുള്ള തൻെറ കടമ നിറവേറ്റുാൻ സാധിച്ച ഷമിക്ക് വാർത്ത പുറത്തു വന്നയുടൻ നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.