ദുലീപ് ട്രോഫി: പുജാരക്ക് സെഞ്ച്വറി; ഇന്ത്യ ബ്ലൂ മികച്ച സ്കോറിലേക്ക്

ദുലീപ് ട്രോഫി: പുജാരക്ക് സെഞ്ച്വറി; ഇന്ത്യ ബ്ലൂ മികച്ച സ്കോറിലേക്ക്

ഗ്രേറ്റര്‍ നോയിഡ: ദുലീപ് ട്രോഫി ഫൈനലില്‍ ഇന്ത്യ റെഡിനെതിരെ ബ്ളൂവിന് നല്ല തുടക്കം. ബാറ്റ്സ്മാന്മാരുടെ മികച്ച പ്രകടനത്തിന്‍െറ കരുത്തില്‍ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ബ്ളൂ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ ചേതേശ്വര്‍ പുജാരയുടെയും (പുറത്താവാതെ 111) സെഞ്ച്വറിക്കരികെ പുറത്തായ നായകന്‍ ഗൗതം ഗംഭീറിന്‍െറയും (94) ബാറ്റിങ്ങാണ് ബ്ളൂവിന് മികച്ച അടിത്തറ പാകിയത്. മായങ്ക് അഗര്‍വാള്‍ (57), ദിനേശ് കാര്‍ത്തിക് (55) എന്നിവരുടെ അര്‍ധശതകങ്ങളും തുണയായി.
രോഹിത് ശര്‍മ 30 റണ്‍സിന് പുറത്തായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.