ചെന്നൈ: മുന്‍ ഇന്ത്യന്‍താരമായ തമിഴ്നാട്ടുകാരന്‍ പേസ് ബൗളര്‍ ലക്ഷ്മിപതി ബാലാജി രഞ്ജി ട്രോഫിയടക്കമുള്ള ഫസ്റ്റ് ക്ളാസ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. തമിഴ്നാട് പ്രീമിയര്‍ ലീഗിലും ഐ.പി.എല്ലിലും ഇനിയും പന്തെറിയുമെന്ന് ബാലാജി പറഞ്ഞു. 16 വര്‍ഷം നീണ്ട ഫസ്റ്റ്ക്ളാസ് ക്രിക്കറ്റിന് വിരാമം കുറിക്കുകയാണെന്നും തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനോടും പരിശീലകരോടും ഒപ്പം കളിച്ചവരോടും ഏറെ നന്ദിയുണ്ടെന്നും ബാലാജി പറഞ്ഞു. 2003ല്‍ ന്യൂസിലന്‍ഡിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ബാലാജി അടുത്ത വര്‍ഷം പാകിസ്താന്‍ പര്യടനത്തില്‍ ഗംഭീര പ്രകടനം നടത്തിയിരുന്നു. എട്ട് ടെസ്റ്റും 30 ഏകദിനവും കളിച്ചു. ടെസ്റ്റില്‍ 27ഉം ഏകദിനത്തില്‍ 34ഉം വിക്കറ്റാണ് സമ്പാദ്യം. തമിഴ്നാടിനായി 106 മത്സരങ്ങളില്‍നിന്ന് 330 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.