ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ സന്നാഹമത്സരത്തില്‍ മുംബൈക്ക് ലീഡ്. ഏഴിന് 324 എന്ന നിലയില്‍ ഡിക്ളയര്‍ ചെയ്ത ന്യൂസിലന്‍ഡിനെതിരെ ബാറ്റേന്തിയ മുംബൈ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 431 റണ്‍സെടുത്തിട്ടുണ്ട്. ഓപണര്‍ കസ്തൂര്‍ബ് പവാറും (100) സൂര്യകുമാര്‍ യാദവും (103) സെഞ്ച്വറി നേടി. നായകന്‍ ആദിത്യ താരെ (53), സിദ്ദേഷ് ലാഡ് (86) എന്നിവരാണ് ക്രീസില്‍.
ഒന്നിന് 29 എന്ന നിലയില്‍ ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ആദ്യം നഷ്ടമായത് 69 റണ്‍സെടുത്ത അര്‍മാന്‍ ജാഫറിനെയാണ്. പിന്നീടത്തെിയ രോഹിത് ശര്‍മക്കും പിടിച്ചുനില്‍ക്കാനായില്ല. മോശം ഫോമിനെ തുടര്‍ന്ന് ദേശീയ ടീമിലെ സ്ഥാനംപോലും പ്രതിസന്ധിയിലായ രോഹിതിനെ 18 റണ്‍സിലത്തെി നില്‍ക്കെ സോഥിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. സോഥി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബോള്‍ട്ട്, സാന്‍റ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.