അഫ്രീദിയുടെ വിരമിക്കല്‍ മത്സരത്തെച്ചൊല്ലി വിവാദം

ലാഹോര്‍: ഷാഹിദ് അഫ്രീദിക്ക് വിരമിക്കല്‍ മത്സരത്തിന് അവസരം നല്‍കുന്നതിനെച്ചൊല്ലി പാകിസ്താന്‍ ക്രിക്കറ്റില്‍ വിവാദം. വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന ട്വന്‍റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ അഫ്രീദിയെ ഉള്‍പ്പെടുത്താന്‍ ചീഫ് സെലക്ടര്‍ ഇന്‍സിമാമുല്‍ ഹഖ് അനുമതി നല്‍കിയെങ്കിലും സെലക്ഷന്‍ കമ്മിറ്റിയിലെ സീനിയര്‍ അംഗമായ നജാം സേഥി എതിര്‍പ്പുമായി രംഗത്തുവന്നു. ഇതേതുടര്‍ന്ന് അഫ്രീദിയെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനമെടുത്തതായാണ് വിവരം.

അഫ്രീദി വിരമിക്കല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിടവാങ്ങല്‍ മത്സരത്തിന് അവസരം നല്‍കണമെന്നും അതിനുള്ള അര്‍ഹത അദ്ദേഹത്തിനുണ്ടെന്നുമായിരുന്നു ഇന്‍സിമാമിന്‍െറ അഭിപ്രായം. ഇക്കാര്യം പി.സി.ബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാനുമായി സംസാരിക്കുകയും അദ്ദേഹത്തിന്‍െറ അനുമതി നേടുകയും ചെയ്തു. 15 അംഗ ടീമിനെ പ്രഖ്യാപിച്ചതിനാല്‍ അവസാന മത്സരത്തില്‍ 16ാമനായി ഉള്‍പ്പെടുത്താനായിരുന്നു തീരുമാനം. ഇതിനു പിന്നാലെയാണ് എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ ചുമതലയുള്ള നജാം സേഥി എതിര്‍പ്പുമായി രംഗത്തുവന്നത്. 16ാമനായി ടീമിലെടുത്ത് അഫ്രീദിക്ക് വിരമിക്കാന്‍ അവസരമൊരുക്കുന്നത് അദ്ദേഹത്തെപ്പോലുള്ള സീനിയര്‍ താരത്തിന് യോജിച്ചതല്ളെന്ന് സേഥി പറഞ്ഞു. എന്തുകൊണ്ട് അദ്ദേഹത്തെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയില്ല? അഫ്രീദിക്ക് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ അനുയോജ്യമായ അവസരം നല്‍കുമെന്നും സേഥി വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.