ഗ്രിമ്മെറ്റിന് പിന്നില്‍ അശ്വിന്‍ രണ്ടാമന്‍

കാണ്‍പൂര്‍: ന്യൂസിലന്‍ഡിന്‍െറ രണ്ടാം ഇന്നിങ്സില്‍ വീണ നാലില്‍ മൂന്നും സ്വന്തമാക്കിയ രവിചന്ദ്ര അശ്വിന്‍ അതിവേഗത്തില്‍ 200 വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ടെസ്റ്റ് ബൗളറായി റെക്കോഡ് ബുക്കില്‍ ഇടംപിടിച്ചു. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് തികച്ച ഇന്ത്യന്‍ താരവും ഇനി അശ്വിന്‍.
ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ വിക്കറ്റിനുമുന്നില്‍ കുടുക്കിയായിരുന്നു അശ്വിന്‍ 200 തികച്ചത്. തന്‍െറ 37ാമത്തെ ടെസ്റ്റിലാണ് അശ്വിന്‍ ഈ റെക്കോഡ് കുറിച്ചത്.
1936ല്‍ ഓസ്ട്രേലിയയുടെ ലെഗ് സ്പിന്നര്‍ ക്ളാരി ഗ്രിമ്മെറ്റ് 36 ടെസ്റ്റില്‍ 200 തികച്ചതാണ് ഏറ്റവും വേഗത്തില്‍ 200 കടന്നതിന്‍െറ റെക്കോഡ്. ആസ്ട്രേലിയയുടെ ഡെന്നിസ് ലില്ലി, പാകിസ്താന്‍െറ വഖാര്‍ യൂനിസ് (38 ടെസ്റ്റ്), ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍ (39 ടെസ്റ്റ്), ഇംഗ്ളണ്ടിന്‍െറ ഇയാന്‍ ബോതം, ആസ്ട്രേലിയയുടെ സ്റ്റുവര്‍ട്ട് മക്ഗില്‍ (41 ടെസ്റ്റുകള്‍) എന്നിവരാണ് ഗിമ്മെറ്റിനും അശ്വിനും പിന്നില്‍ വേഗത്തില്‍ 200 വിക്കറ്റ് തികച്ചവര്‍.ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരില്‍ അശ്വിന്‍ ഇപ്പോള്‍ ഒമ്പതാമനാണ്. 619 വിക്കറ്റ് വീഴ്ത്തിയ അനില്‍ കുംബ്ളെയാണ് ഒന്നാമന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.