ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ബാറ്റിങ്ങിനെ വിമര്‍ശിച്ച ഇംഗ്ളീഷ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സന് മറുപടിയുമായി പാകിസ്താന്‍ ക്രിക്കറ്റ് ചീഫ് സെലക്ടര്‍ ഇന്‍സമാമുല്‍ ഹഖ്. ‘ഒരു സാങ്കേതിക തികവുമില്ലാത്ത ഇന്നിങ്സാണ് കോഹ്ലിയുടേത്. ഇന്ത്യയിലെ ബാറ്റിങ് പിച്ചിന്‍െറ സഹായത്തില്‍ അദ്ദേഹത്തിന്‍െറ വീഴ്ചകള്‍ മറച്ചുവെക്കപ്പെടുകയാണ്’ -എന്നായിരുന്നു വാംഖഡെ ടെസ്റ്റിലെ ഇരട്ട സെഞ്ച്വറിക്കു പിന്നാലെ ആന്‍ഡേഴ്സന്‍െറ പരാമര്‍ശം.
എന്നാല്‍, ആന്‍ഡേഴ്സന്‍ ആദ്യം ഇന്ത്യയില്‍ വിക്കറ്റ് എടുത്ത് മികവ് തെളിയിക്കട്ടെയെന്നായിരുന്നു മുന്‍ പാക് താരത്തിന്‍െറ മറുപടി. ‘‘കോഹ്ലിയുടെ ബാറ്റിങ് മികവിലെ പോരായ്മയാണ് ഇംഗ്ളീഷ് താരം കണ്ടത്തെിയിരിക്കുന്നത്. ആദ്യം അയാള്‍ ഇന്ത്യയില്‍ വിക്കറ്റെടുക്കട്ടെ. ഇംഗ്ളണ്ടില്‍ റണ്‍സ് എടുത്താല്‍ മാത്രമെ നല്ല കളിക്കാരന്‍ എന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കൂവെന്നുണ്ടോ. സ്വന്തം നാട്ടില്‍ കളിക്കുകയെന്നത് മോശമായ കാര്യമാണോ. എവിടുന്നു കളിക്കുന്നു എന്നതിലല്ല, എത്ര റണ്‍സ് എടുക്കുന്നു എന്നതിലാണ് കാര്യം’’ -ഇന്‍സമാം തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.