ദുബൈ: ആൻറിഗ്വയിലെ സെൻറ് ജോൺസ് മൈതാനത്ത് ഇംഗ്ലീഷ് ബൗളർമാരുടെ ആത്മവീര്യം തല്ലിക്കെടുത്തി ബ്രയൻ ലാറ കുറ ിച്ച 400 റൺസിന് ഇന്ന് 16ാം വാർഷികം. 582 പന്തുകൾ നേരിട്ട ലാറ 43 ബൗണ്ടറികളും നാലുസിക്സറുകളുമടക്കമാണ് 400റൺസ് കുറിച് ചത്.
2004ൽ ഇംഗ്ലണ്ടിെൻറ കരീബിയൻ പര്യടനത്തിലെ നാലാംടെസ്റ്റിലായിരുന്നു ലാറ വിശ്വരൂപം പുറത്തെടുത്തത്. മ ാത്യൂ ഹൊഗ്ഗാർഡും സ്റ്റീവ് ഹാർമിസണും ആൻഡ്രൂ ഫ്ലിേൻറാഫും സൈമൺ ജോൺസുമെല്ലാം ലാറക്ക് മുന്നിൽ പന്തെറിഞ്ഞ് തളർന്നു. ലാറയുടെ ഉജ്ജ്വലപ്രകടനത്തിനൊപ്പം റിഡ്ലി ജേക്കബ്സിെൻറ സെഞ്ചുറിയും ഗെയ്ലിെൻറയും സർവെൻറയും അർധ സെഞ്ചുറികളുമടക്കം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 751റൺസ് കുറിച്ച് വിൻഡീസ് ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഒന്നാമിന്നിങ്സിൽ 285 റൺസാണ് കുറിക്കാനായത്. ഫോളോ ഓണിനുശേഷം രണ്ടാമിന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് വോണിെൻറ സെഞ്ചുറിക്കരുത്തിൽ മത്സരം സമനിലയിലാക്കിയിരുന്നു.
വർഷം 16 കഴിഞ്ഞെങ്കിലും ബ്രയൻലാറയുടെ റെക്കോർഡിന് ഇന്നും ഇളക്കം തട്ടിയിട്ടില്ല. സിംബാബ്വെക്കെതിരെ 380 റൺസ് കുറിച്ച മാത്യൂഹെയ്ഡനാണ് ഉയർന്ന സ്കോറിൽ രണ്ടാമത്. 1993-94 സീസണിൽ ഇംഗ്ലണ്ടിനെതിരെ 375റൺസ് കുറിച്ച ബ്രയൻലാറതന്നെയാണ് മൂന്നാമതുള്ളത്. 319 റൺസെടുത്ത വിരേന്ദർ സെവാഗാണ് ഇന്ത്യക്കാരിൽ ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.