താണെ (മഹാരാഷ്ട്ര): െഎ.പി.എൽ ക്രിക്കറ്റ് വാതുവെപ്പ് കേസിൽ പ്രശസ്ത ബോളിവുഡ് നടനും നിർമാതാവുമായ അർബാസ് ഖാൻ കുറ്റം സമ്മതിച്ചു. വാതുവെപ്പിൽ പങ്കാളിയായതായി താണെ ആൻറി എക്സ്ടോർഷൻ സെല്ലിന്(എ.ഇ.സി) മുമ്പാകെയാണ് ഖാൻ കുറ്റസമ്മതം നടത്തിയത്. മൊഴി രേഖപ്പെടുത്താനായി ശനിയാഴ്ചയാണ് അദ്ദേഹത്തെ വിളിച്ചു വരുത്തിയത്. അർബാസ് ഖാെൻറ വാതുവെപ്പ് സംഘവുമായുള്ള ബന്ധത്തെ കുറിച്ച് നേരത്തേ അറസ്റ്റിലായ വാതുവെപ്പുകാരൻ സോനു ജലാൻ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. പൊലീസ് സ്റ്റേഷനിൽ ഖാനെയും ജലാനേയും മുഖാമുഖം ഇരുത്തിയാണ് േചാദ്യം ചെയ്തത്. അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളയാളാണ് ജലാനെന്ന് സൂചനയുണ്ട്.
ജലാൻ ഉൾപ്പെടെ രാജ്യാന്തര വാതുവെപ്പു സംഘത്തിലെ നാലു പേർ മേയ് 15നാണ് എ.ഇ.സിയുടെ വലയിലാകുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ജലാനും അർബാസും തമ്മിലുള്ള ബന്ധം പുറത്തുവരുന്നത്. അഞ്ചു വർഷത്തോളമായി പരസ്പരം അറിയാമെന്ന് ഇരുവരും പറഞ്ഞു. െഎ.പി.എൽ ടീമുകൾക്കുവേണ്ടിയും കളിക്കാർക്കുവേണ്ടിയും വാതുവെപ്പിലേർപ്പെട്ട പല പ്രമുഖരുടെ പേരു വിവരങ്ങളും സോനു ജലാൻ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് താണെ ക്രൈം ബ്രാഞ്ചിലെ ആൻറി എക്സ്ടോർഷൻ സെൽ ഒാഫിസർ പറഞ്ഞു. ജലാെൻറ മൊഴി അയാളുടെ കൈപ്പടയിലെഴുതിയ സ്വകാര്യ ഡയറിയിലെ കുറിപ്പുകളുമായി പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ െഎ.പി.എൽ സീസണുകളിലൊന്നിൽ ഖാൻ ജലാനുമായി ചേർന്ന് വാതുവെപ്പിൽ പങ്കാളിയായിരുന്നതായി പൊലീസ് പറഞ്ഞു. വലിയ പണം കൈമാറ്റം ഖാനും ജലാനുമായുണ്ടായി. എന്നാൽ, കോടികൾ നൽകിയില്ലെങ്കിൽ ഖാെൻറ വാതുവെപ്പ് സ്വാഭാവം പുറംലോകത്തെ അറിയിക്കുമെന്ന ഭീഷണി ഉയർന്നു. മൂന്നു കോടിയോളം രൂപയുടെ ഇടപാട് ജലാനുമായി അർബാസ് ഖാൻ നടത്തിയതായാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. 2013ൽ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് അകപ്പെട്ട വാതുവെപ്പ് കേസിെൻറ സൂത്രധാരനും സോനു ജലാൻ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.