ന്യൂഡൽഹി: പാകിസ്താനുമായുള്ള മൽസരം സംബന്ധിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സചിൻ തെൻഡുൽക്കറുടെ പ്രസ്താവ നക്കെതിരെ റിപബ്ലിക് ടി.വി അവതാരകൻ അർണബ് ഗോസാമി. ചാനൽ ചർച്ചക്കിടെ അർണബ് കടുത്ത ഭാഷയിലാണ് സചിനെ വിമർശിച്ച ത്. ഞാൻ ഒരു ദൈവത്തിലും വിശ്വാസിക്കുന്നില്ല. സചിെൻറ പ്രസ്താവന 100 ശതമാനവും തെറ്റാണ്. ഇന്ത്യ പാകിസ്താനെതിരെ കളിക്കരുതെന്ന് പറയേണ്ടിയിരുന്ന ആദ്യത്തയാൾ സചിനായിരുന്നു. ഇത് പറയേണ്ടിയിരുന്ന രണ്ടാമത്തെ വ്യക്തി സുനിൽ ഗവാസ്കറാണെന്നും അർണബ് വ്യക്തമാക്കിയിരുന്നു.
മൽസരത്തിലുടെ ലഭിക്കുന്ന രണ്ട് പോയിൻറ് വേണമെന്നാണ് ഇരുവരും ആവശ്യപ്പെടുന്നത്. രണ്ട് പോയിൻറല്ല രക്തസാക്ഷികളോടുള്ള പ്രതികാരമാണ് ഇപ്പോൾ വലുത്. ആ രണ്ട് പോയിൻറ് വാങ്ങി സചിന് വേണമെങ്കിൽ ചവറ്റുകുട്ടയിൽ എറിയാമെന്നും അർണബ് കൂട്ടിച്ചേർത്തു. പാകിസ്താനെ ഒരിക്കൽ കൂടി തോൽപ്പിക്കേണ്ട സമയമായെന്നായിരുന്നു സചിെൻറ പ്രസ്താവന.
അതേസമയം, സചിൻ തെൻഡുൽക്കറിനെതിരായ അർണബിെൻറ പ്രസ്താവന പുറത്ത് വന്നതോടെ വിവിധ കോണുകളിൽ നിന്നുള്ള പ്രതിഷേധവും ശക്തമാവുകയാണ്. അർണബിെൻറ പരാമർശത്തെ തുടർന്ന് ചർച്ചയിൽ പെങ്കടുത്ത രാഷ്ട്രീയ നിരീക്ഷകൻ സുധീന്ദ്ര കുൽക്കർണി, എ.എ.പി നേതാവ് അശുതോഷ് എന്നിവർ ഇറങ്ങി പോയി. സചിനെയും രാജ്യദ്രോഹിയാക്കാൻ അർണബ് ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.