ടെസ്റ്റിന് പുതിയ ജ​ഴ്​​സി; പേ​രും ന​മ്പ​റു​മാ​യി ഇം​ഗ്ല​ണ്ട്​ വരുന്നു

ല​ണ്ട​ൻ: ഏ​ക​ദി​ന-​ട്വ​ൻ​റി20 മാ​തൃ​ക​യി​ൽ ജ​ഴ്​​സി​യി​ൽ പേ​രും ന​മ്പ​റു​മെ​ഴു​തി ഇം​ഗ്ല​ണ്ടി​​െൻറ പു​തി​യ ടെ​സ്​​റ്റ്​ ജ​ഴ്​​സി. ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്​ ആ​രം​ഭി​ക്കു​ന്ന ആ​ഷ​സ്​ പ​ര​മ്പ​ര​ക്കു​ള്ള ജ​ഴ്​​സി​യി​ലാ​ണ്​ ​െഎ.​സി.​സി​യു​െ​ട പു​തി​യ പ​രി​ഷ്​​കാ​ര​ത്തി​ന്​ ഇം​ഗ്ല​ണ്ട്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ ഇ​ടം ന​ൽ​കി​യ​ത്.

ക്യാ​പ്​​റ്റ​ൻ ജോ ​റൂ​ട്ട്, ടീം ​അം​ഗ​ങ്ങ​ളാ​യ മൊ​ഇൗ​ൻ അ​ലി, സ്​​റ്റു​വ​ർ​ട്​ ബ്രോ​ഡ്​ എ​ന്നി​വ​ർ പേ​​രെ​ഴു​തി​യ ജ​ഴ്​​സി​യു​മാ​യി നി​ൽ​ക്കു​ന്ന ചി​ത്രം ​ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ടു. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ തൂ​വെ​ള്ള നി​റ​ത്തി​ലെ​ ടെ​സ്​​റ്റ്​ കു​പ്പാ​യ​ത്തി​ൽ ക​ളി​ക്കാ​രു​ടെ പേ​രും ന​മ്പ​റും രേ​​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ്​ ​െഎ.​സി.​സി ഇ​തു​സ​ബ​ന്ധി​ച്ച്​ അ​നു​മ​തി ന​ൽ​കി​യ​ത്. കാ​ണി​ക​ൾ​ക്ക്​ താ​ര​ങ്ങ​ളെ എ​ളു​പ്പ​ത്തി​ൽ തി​രി​ച്ച​റി​യാ​നും ക​ളി​യു​ടെ ആ​ധു​നി​ക​വ​ത്​​ക​ര​ണ​ത്തി​​െൻറ ഭാ​ഗ​വു​മാ​യാ​ണ്​ ന​ട​പ​ടി. ആ​ഗ​സ്​​റ്റ്​ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന വേ​ൾ​ഡ്​ ടെ​സ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പു​തി​യ​രീ​തി​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ്​ ​െഎ.​സി.​സി അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​ന്ത്യ-​വി​ൻ​ഡീ​സ്​ ടെ​സ്​​റ്റി​ലും ഇ​തേ മാ​തൃ​ക​യി​ലാ​വും ടീ​മു​ക​ൾ ഇ​റ​ങ്ങു​ക.
Tags:    
News Summary - Ashes 2019: England Team to Sport Jersey Numbers in Test Cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.