ഹൈദരാബാദ്: ന്യൂസിലൻഡിനെതിരായ ട്വൻറി20 മത്സരത്തോടു കൂടി ഇന്ത്യയുടെ വെറ്ററൻ പേസർ ആശിഷ് െനഹ്റ വിരമിക്കാനൊരുങ്ങുന്നു. സ്വന്തം തട്ടകമായ ഡൽഹിയിലെ മത്സരത്തോടുകൂടെയാണ് താരം അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് പൂർണമായി വിരമിക്കാനൊരുങ്ങുന്നത്. നെഹ്റ തന്നെയാണ് ഇക്കാര്യം അറിയിച്ചത്
‘‘ആരാധകർ വിരമിക്കാറായില്ലേയെന്നു ചോദിക്കുന്നതിനു മുമ്പ് കളംവിടുന്നതാണ് നല്ലത്. ടീം മാനേജ്മെൻറിനോടും സെലക്ഷൻ കമ്മിറ്റി ചെയർമാനോടും ഇക്കാര്യം സംസാരിച്ചു. എെൻറ ആദ്യ രഞ്ജി ക്രിക്കറ്റ് മത്സരം കളിച്ച സ്റ്റേഡിയത്തിൽ കരിയർ അവസാനിപ്പിക്കാൻ കഴിയുന്നത് ഭാഗ്യമാണ്’’^നെഹ്റ പറഞ്ഞു. ഇനി െഎ.എസ്.എല്ലിലും കളിക്കിെല്ലന്ന് 38 കാരനായ നെഹ്റ അറിയിച്ചു.
മുഹമ്മദ് അസ്ഹറുദ്ദീനു കീഴിൽ 1999ലാണ് നെഹ്റ അന്താരാഷ്ട്ര കരിയറിന് തുടക്കം കുറിക്കുന്നത്. ഇന്ത്യക്കായി 17 ടെസ്റ്റുകളും 120 ഏകദിനങ്ങളും 26 ട്വൻറി20യും കളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.