ബംഗളൂരു: മുൻ ഇന്ത്യൻ കോച്ച് ഗാരി കേഴ്സ്റ്റനും മുൻ പേസ് ബൗളർ ആശിഷ് നെഹ്റയും െഎ.പി.എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് പരിശീലക സംഘത്തിനൊപ്പം. 11ാം സീസണിനുള്ള താരലേലം ജനുവരി 27, 28 തീയതികളിൽ നടക്കാനിരിക്കെയാണ് പരിചയസമ്പന്നരായ കേഴ്സ്റ്റനെയും നെഹ്റയെയും ബാംഗ്ലൂർ ടീമിനൊപ്പം ചേർത്തത്. മുൻ ന്യൂസിലൻഡ് നായകൻ ഡാനിയേൽ വെേട്ടാറിയാണ് ഹെഡ് കോച്ച്. ഇന്ത്യയുടെ ലോകചാമ്പ്യൻ പരിശീലകനായിരുന്ന കേഴ്സ്റ്റൻ ആസ്ട്രേലിയയിലെ ബിഗ്ബാഷിൽ നിന്നാണ് െഎ.പി.എല്ലിലേക്ക് വരുന്നത്. ബാറ്റിങ് കോച്ചായാവും ബാംഗ്ലൂരിനൊപ്പം ചേരുക. ബൗളിങ് കോച്ചായാണ് നെഹ്റയുടെ നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.