വിലക്കിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്​ ശ്രീശാന്ത്​


ബംഗളൂരു: ബി.സി.സി.​െഎ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്​  ക്രിക്കറ്റ്​ താരം ശ്രീശാന്ത്​. ക്രിക്കറ്റിലേക്ക്​ തിരിച്ച്​ വരാൻ സുപ്രീംകോടതിയെ സമീപിക്കുക എന്ന പോംവഴി മാത്രമേ തനിക്ക്​ മുന്നിലുള്ളുവെന്ന്​ ശ്രീശാന്ത്​ പറഞ്ഞു. 2013ലെ ​െഎ.പി.എൽ വാതുവെപ്പുമായി ബന്ധപ്പെട്ടാണ്​ ശ്രീശാന്തിന്​ ബി.സി.സി.​െഎ ആജീവനാന്ത വിലക്ക്​ ഏർപ്പെടുത്തിയത്​.

അവകാശങ്ങൾക്കായി പോരാടും. കേവലം രാജ്യത്തിനായി ​കളിക്കുക എന്നത്​ മാത്രമല്ല ത​​െൻറ ലക്ഷ്യം. നഷ്​ടപ്പെട്ട അഭിമാനം തിരിച്ച്​ കിട്ടാൻ വേണ്ടി കൂടിയാണ്​ കേസുമായി മുന്നോട്ട്​ പോകുന്നതെന്നും താരം പറഞ്ഞു. 13 പ്രതികളാണ്​ കേസിലുള്ളത്​. എന്നാൽ മറ്റ്​ പ്രതികർക്ക്​ കിട്ടുന്ന പരിഗണന തനിക്ക്​ ലഭിക്കുന്നില്ലെന്നും ശ്രീശാന്ത്​ പറഞ്ഞു. 

നേരത്തെ ശ്രീശാന്തി​​െൻറ  കേസ്​ പരിഗണിച്ച ഹൈകോടതി സിംഗിൾ ബെഞ്ച്​ ശ്രീശാന്തിന്​ അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. പിന്നീട്​​ ബി.സി.സി.​െഎയുടെ അപ്പീലിൽ ഡിവിഷൻ ബെഞ്ച്​ സിംഗിൾ ബെഞ്ച്​ വിധി റദ്ദാക്കുകയായിരുന്നു. ഇതേ തുടർന്നാണ്​ സുപ്രീംകോടതിയെ സമീപിക്കാൻ ശ്രീശാന്ത്​ തീരുമാനിച്ചത്​.

Tags:    
News Summary - Banned Sreesanth to approach Supreme Court-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.