ബി.സി.സി.ഐയുടെ കരാര്‍ പട്ടികയില്‍ നിന്ന് ധോണി പുറത്ത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ബി.സി.സി.ഐയുടെ കരാര്‍ പട്ടികയിൽനിന്ന്​ മ ുന്‍ കാപ്റ്റന്‍ എം.എസ്. ധോണി പുറത്തായി. കഴിഞ്ഞ വർഷം അഞ്ച്​ കോടി രൂപ വാർഷിക വരുമാനമുള്ള എ ഗ്രേഡിലായിരുന്നു ധോണ ി.

2014 ഡിസംബറിൽ ടെസ്​റ്റ്​ ക്രിക്കറ്റിൽ നിന്ന്​ വിരമിച്ച ധോണി കഴിഞ്ഞ വർഷം ലോകകപ്പ്​ സെമി ഫൈനലിൽ ന്യൂസിലാൻ ഡിനോട്​ തോറ്റ ശേഷം ഏകദിനത്തിലും ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടില്ല.
ഒക്ടോബര്‍ 2019 മുതല്‍ സെപ്റ്റംബര്‍ 2020 വരെയുള ്ള കരാർ പട്ടികയാണ്​ ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്​. ഏഴു കോടി രൂപ വാര്‍ഷിക വരുമാനമുള്ള എ പ്ലസ് ഗ്രേഡില്‍ വ ിരാട് കോഹ്​ലിയും രോഹിത് ശര്‍മ്മയും ജസ്പ്രീത് ബുംറയും മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

എ ഗ്രേഡില്‍ ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, കുല്‍ദീപ് യാദവ്, ഋഷഭ് പന്ത് എന്നിവര്‍ ഇടം നേടി. മൂന്നു കോടി രൂപയുള്ള ഗ്രേഡ് ബിയില്‍ അഞ്ചു താരങ്ങളാണുള്ളത്-വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍. ഒരു കോടി രൂപ വാര്‍ഷിക വരുമാനമുള്ള ഗ്രേഡ് സിയില്‍ കേദാര്‍ ജാദവ്, നവദീപ് സയ്‌ന, ദീപക് ചാഹര്ഡ, മനീഷ് പാണ്ഡെ, ഹനുമ വിഹാരി, ശര്‍ദ്ധുല്‍ ഠാക്കൂര്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഇടം നേടി.

ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകൾ ഉയരുന്ന സാഹചര്യത്തിലാണ്​ ബി.സി.സി.ഐ പുതിയ കരാർ പ്രഖ്യാപിച്ചത്​. ക്രിക്കറ്റില്‍ നിന്ന് താത്ക്കാലികമായി അവധിയെടുക്കുന്നു എന്നു വ്യക്തമാക്കി വിട്ടുനിൽക്കുകയാണ്​ ധോണി ഇപ്പോൾ. ധോണിക്ക്​ പുറമേ ദിനേശ്​ കാർത്തിക്​, ഖലീൽ അഹമ്മദ്​, അമ്പാട്ടി റായിഡു എന്നിവരും കരാറിൽ നിന്ന്​ പുറത്തായിട്ടുണ്ട്​.

കോഹ്ലി, രോഹിത്, ബുംറ എ പ്ലസ്
ന്യൂ​ഡ​ൽ​ഹി: ബി.​സി.​സി.​ഐ വാ​ർ​ഷി​ക ക​രാ​ർ പ​ട്ടി​ക​യി​ൽ വി​രാ​ട്​ കോ​ഹ്​​ലി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ എ ​പ്ല​സ്​ കാ​റ്റ​ഗ​റി​യി​ൽ നി​ല​നി​ർ​ത്തി​യ​പ്പോ​ൾ മി​ക​ച്ച ഫോ​മു​മാ​യി അ​തി​ശ​യ​പ്പെ​ടു​ത്തു​ന്ന കെ.​എ​ൽ. രാ​ഹു​ലി​ന്​ ഗ്രേ​ഡ്​ സി​യി​ൽ​നി​ന്ന്​ ബി​യി​ലേ​ക്ക്​ സ്​​ഥാ​ന​ക്ക​യ​റ്റം ന​ൽ​കി. ദീ​പ​ക്​ ച​ഹ​ർ, ഷാ​ർ​ദു​ൽ ഠാ​കു​ർ, ശ്രേ​യ​സ്​ അ​യ്യ​ർ, ന​വ്​​ദീ​പ്​ സെ​യ്​​നി എ​ന്നി​വ​രെ ഗ്രേ​ഡ്​ സി​യി​ൽ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​പ്പോ​ൾ മാ​യ​ങ്ക്​ അ​ഗ​ർ​വാ​ളി​നെ നേ​രി​ട്ട്​ ഗ്രേ​ഡ്​ ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. അം​ബാ​ട്ടി റാ​യു​ഡു, ദി​നേ​ശ്​ കാ​ർ​ത്തി​ക്​ എ​ന്നി​വ​ർ പു​റ​ത്താ​യി.
വ​നി​താ ടീ​മി​ലെ മു​തി​ർ​ന്ന താ​രം മി​താ​ലി രാ​ജി​നെ ത​രം​താ​ഴ്​​ത്തി. ഗ്രേ​ഡ്​ എ​യി​ലു​ണ്ടാ​യി​രു​ന്ന മു​ൻ നാ​യി​ക​കൂ​ടി​യാ​യ മി​താ​ലി​യെ ഗ്രേ​ഡ്​ ബി​യി​ലേ​ക്കാ​ണ് (30 ല​ക്ഷം)​ മാ​റ്റി​യ​ത്. ട്വ​ൻ​റി20 ക്യാ​പ്​​റ്റ​ൻ ഹ​ർ​മ​ൻ പ്രീ​ത്​ സി​ങ്, ഓ​പ​ണ​ർ സ്​​മൃ​തി മ​ന്ദാ​ന, പൂ​നം യാ​ദ​വ്​ എ​ന്നി​വ​രാ​ണ്​ എ ​ഗ്രേ​ഡി​ൽ (50 ല​ക്ഷം) ഉ​ൾ​പ്പെ​ട്ട താ​ര​ങ്ങ​ൾ.
ഗ്രേ​ഡ്​ എ ​പ്ല​സ്​ (ഏ​ഴു കോ​ടി): വി​രാ​ട്​ കോ​ഹ്​​ലി, രോ​ഹി​ത്​ ശ​ർ​മ, ജ​സ്​​പ്രീ​ത്​ ബും​റ.
ഗ്രേ​ഡ്​ എ (​അ​ഞ്ചു കോ​ടി): ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ, ര​വീ​ന്ദ്ര ജ​ഡേ​ജ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ചേ​തേ​ശ്വ​ർ പു​ജാ​ര, അ​ജി​ങ്ക്യ ര​ഹാ​നെ, കെ.​എ​ൽ. രാ​ഹു​ൽ, ശി​ഖ​ർ ധ​വാ​ൻ, മു​ഹ​മ്മ​ദ്​ ഷ​മി, ഇ​ഷാ​ന്ത്​ ശ​ർ​മ, കു​ൽ​ദീ​പ്​ യാ​ദ​വ്, ഋ​ഷ​ഭ്​ പ​ന്ത്.
ഗ്രേ​ഡ്​ ബി (​മൂ​ന്നു കോ​ടി): വൃ​ദ്ധി​മാ​ൻ സാ​ഹ, ഉ​മേ​ഷ്​ യാ​ദ​വ്, യു​സ്​​വേ​ന്ദ്ര ചാ​ഹ​ൽ, ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ, മാ​യ​ങ്ക്​ അ​ഗ​ർ​വാ​ൾ.
ഗ്രേ​ഡ്​ സി (​ഒ​രു കോ​ടി): കേ​ദാ​ർ ജാ​ദ​വ്, ന​വ്​​ദീ​പ്​ സെ​യ്​​നി, ദീ​പ​ക്​ ച​ഹ​ർ, മ​നീ​ഷ്​ പാ​ണ്ഡെ, ഹ​നു​മ വി​ഹാ​രി, ഷാ​ർ​ദു​ൽ ഠാ​കു​ർ, ശ്രേ​യ​സ്​ അ​യ്യ​ർ, വാ​ഷി​ങ്​​ട​ൺ സു​ന്ദ​ർ.

Tags:    
News Summary - BCCI drops MS Dhoni’s name from Annual Player Contracts list -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.