മുംബൈ: ഡി.ആർ.എസ് റിവ്യൂവിനായി ഡ്രസിങ് റൂമിെൻറ സഹായം തേടിയെന്ന ആരോപണത്തിൽ ആസ്േട്രലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനും ബാറ്റ്സ്മാൻ പീറ്റർ ഹാൻഡ്സ്കോമ്പിനുമെതി
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടെസ്റ്റിെൻറ രണ്ടാമിന്നിങ്സിൽ ഉമേഷ് യാദവിെൻറ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയ സ്റ്റീവ് സ്മിത്ത് ഡി.ആർ.എസ് റിവ്യൂവിന് അപേക്ഷിക്കുന്നതിനു മുമ്പായി തീരുമാനം ശരിയാണോ എന്നറിയാൻ ഡ്രസിങ് റൂമിലേക്ക് നോക്കിയതാണ് വിവാദമായത്. നോൺ സ്ൈട്രക്കർ എൻഡിലുള്ള പീറ്റർ ഹാൻഡ്സ്കോമ്പുമായി സംസാരിച്ച ശേഷമാണ് സ്മിത്ത് ഡ്രസിങ് റൂമിലേക്ക് നോക്കിയത്. ഇതിനു മുമ്പൊരിക്കലും ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്
മത്സരത്തിനിടെ മൂന്നു തവണയാണ് ഓസീസ് താരങ്ങൾ ഡി.ആർ.എസ് റിവ്യൂ സമയത്ത് ഡ്രസിങ് റൂമിലേക്ക് നോക്കിയതെന്നും രണ്ടു തവണ അമ്പയറെ വിവരം ധരിപ്പിച്ചതുകൊണ്ടാണ് മൂന്നാം തവണ സ്മിത്ത് നോക്കിയപ്പോൾ അമ്പയർ ഇടപെട്ടതെന്നും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പറഞ്ഞു. സംഭവം വിവാദമായപ്പോൾ ഇരു രാജ്യത്തിെൻറയും ക്രിക്കറ്റ് ബോർഡുകൾ കളിക്കാരെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.