ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ അവസാന മൂന്നു ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീമിലേക്ക് പേസ് ബൗളർമാരായ ജസ്പ്രീത് ബുംറയെയും ഭുവനേശ്വർ കുമാറിനെയും തിരിച്ചുവിളിച്ചു. ആദ്യ രണ്ടു കളികളിൽ 81ഉം 59ഉം റൺസ് വഴങ്ങിയ മുഹമ്മദ് ഷമിയെ ഒഴിവാക്കി. എന്നാൽ, 64ഉം 78ഉം റൺസ് വഴങ്ങിയ ഉമേഷ് യാദവ് സ്ഥാനം നിലനിർത്തി. പരിക്കുമൂലം പുറത്തായിരുന്ന മധ്യനിര ബാറ്റ്സ്മാൻ കേദാർ ജാദവ് വ്യാഴാഴ്ച ദേവ്ധർ ട്രോഫിയിൽ കളത്തിലിറങ്ങിയെങ്കിലും പൂർണ ശാരീരിക ക്ഷമത കൈവരിച്ചിട്ടില്ലെന്ന വിലയിരുത്തലിൽ ടീമിലേക്ക് പരിഗണിച്ചില്ല.
ഒാപണിങ് ബാറ്റ്സ്മാൻ പൃഥ്വി ഷാ പരിഗണിക്കപ്പെേട്ടക്കുമെന്ന് കരുതിയിരുന്നെങ്കിലും ദേവ്ധർ ട്രോഫിക്കിടെ വിരലിന് പരിക്കേറ്റത് 18കാരന് വിനയായി. ആദ്യ രണ്ടു കളികളിലും 320 റൺസിലേറെ വഴങ്ങിയ ഇന്ത്യക്ക് ബുംറയുടെയും ഭുവനേശ്വറിെൻറയും തിരിച്ചുവരവ് ആശ്വാസമാവും. 27ന് പുണെയിലും 29ന് മുംബൈയിലും നവംബർ ഒന്നിന് തിരുവനന്തപുരത്തുമാണ് അവസാന മൂന്നു മത്സരങ്ങൾ.
വെസ്റ്റിൻഡീസിനെതിരായ മൂന്നു ട്വൻറി20കൾക്കും ആസ്ട്രേലിയക്കെതിരായ മൂന്നു ട്വൻറി20കൾക്കുമുള്ള ടീമുകളെ ഇന്ന് പ്രഖ്യാപിക്കും. വിൻഡീസിനെതിരായ ട്വൻറി20 പരമ്പരയിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വിശ്രമം നൽകിയേക്കുമെന്നാണ് കരുതപ്പെടുന്നത്.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, അമ്പാട്ടി റായുഡു, ഋഷഭ് പന്ത്, എം.സ്. ധോണി, രവീന്ദ്ര ജദേജ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഖലീൽ അഹ്മദ്, ഉമേഷ് യാദവ്, ലോകേഷ് രാഹുൽ, മനീഷ് പാണ്ഡെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.