ഏറ്റവും മികച്ച ബാറ്റ്​സ്​മാൻ സചിൻ; എന്നാൽ കംപ്ലീറ്റ്​ ക്രിക്കറ്റർ മറ്റൊരാൾ; ബ്രെറ്റ്​ ലീയുടെ ഫേവറിറ്റ്​സ്​

സിഡ്​നി: ലോകക്രിക്കറ്റിലെ എക്കാലത്തേയും അപകടകാരിയായ പേസ്​ ബൗളർമാരിൽ ഒരാളാണ്​ ആസ്​ട്രേലിയൻ ഇതിഹാസം ബ്രെറ്റ്​ ലീ. നിരവധി വിഖ്യാത ബാറ്റ്സ്​മാൻമാർക്കെതിരെ പന്തെറിഞ്ഞിട്ടുള്ള ബ്രെറ്റ്​ ലിയുടെ സചിൻ ടെണ്ടുൽക്കർക്കെതിരെയുള്ള ഇന്നിങ്​സുകൾ എന്നും ഇന്ത്യക്കാരുടെ പ്രിയപ്പെട്ടവയാണ്​. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ മാസ്​റ്റർ ബ്ലാസ്​റ്റർ സചിനാണെന്ന്​ പറഞ്ഞിരിക്കുകയാണ്​ ബ്രെറ്റ്​ ലീ. ക്രിക്​ബസിന്​ വേണ്ടി സിംബാബ്‌വെയുടെ മുന്‍ താരം പോമി എബ്വാങ്വയുമായുള്ള ലൈവിലാണ് ലീ ഇത്​ വെളിപ്പെടുത്തിയത്​. 

എന്നാൽ, ലീയുടെ അഭിപ്രായത്തിൽ ഏറ്റവും മികച്ച കംപ്ലീറ്റ്​ ക്രിക്കറ്റർ സചിനല്ല. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ഒാൾറൗണ്ടർ ജാക്വിസ്​ കാലിസിനെയാണ്​​ അദ്ദേഹം ഒരു സമ്പൂർണ്ണ ക്രിക്കറ്ററായി തെരഞ്ഞെടുത്തിരിക്കുന്നത്​.  

‘ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനാരെന്ന്​ ചോദിച്ചാൽ ഞാൻ ചിന്തിക്കുക സചിനെക്കുറിച്ചാണ്​. എന്തുകൊണ്ടാണ്​ സചിന്‍ എന്ന്​ നിങ്ങൾ ചോദിച്ചാൽ, അദ്ദേഹം​ മറ്റുള്ളവരേക്കാള്‍ അധിക സമയം കളിക്കളത്തിലുണ്ടായിരുന്നു എന്നതാണ്​ കാരണം. പലപ്പോഴും  ബൗള്‍ ചെയ്യുമ്പോള്‍ എനിക്കു തോന്നിയിട്ടുള്ളത്​ സച്ചിന്‍ റിട്ടേണ്‍ ക്രീസിലാണ് ബാറ്റ് ചെയ്യുന്നതെന്നാണ്​. സ്റ്റംപിനോട്​ വളരെ അടുത്തായിട്ടാണ്​ അദ്ദേഹം കളിച്ചിരുന്നത്. അതുകൊണ്ട്​ സചിന് മറ്റുള്ളവരേക്കാള്‍ കൂടുതൽ സമയം ലഭിച്ചതായി എനിക്ക്​ തോന്നുന്നു. ഇക്കാരണത്താലാണ്​​ അദ്ദേഹത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി ചൂണ്ടിക്കാണിക്കുന്നത്​. - ലീ പറഞ്ഞു.

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച, കംപ്ലീറ്റ് ക്രിക്കറ്ററായി തിരഞ്ഞെടുത്ത ജാക്വിസ് കാലിസിനെ കുറിച്ച്​ ബ്രെറ്റ്​ ലീ പറയുന്നത്​ ഇങ്ങനെ. - സചിനാണ്​ ഏറ്റവും മികച്ച ബാറ്റ്​സ്​മാനെന്ന്​ ഞാനെന്നും സമ്മതിക്കുന്നതാണ്​. എന്നാൽ, ഒരു സമ്പൂർണ്ണ ക്രിക്കറെ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ, ഞാൻ എതിരെ പന്തെറിഞ്ഞിട്ടുള്ളതും നേരിട്ട്​ പ്രകടനങ്ങൾ കണ്ടിട്ടുള്ളതുമായ താരങ്ങളിൽ ഒരാളായ ജാക്വിസ്​ കാലിസായിരിക്കുമത്​. വെസ്റ്റ് ഇന്‍ഡീസി​​െൻറ ഇതിഹാസ താരം ഗാരി സോബേഴ്‌സിനെ കാലിസിനൊപ്പം നിര്‍ത്താവുന്നതാണെങ്കിലും സോബേഴ്‌സി​​െൻറ കളി നേരിട്ടു കാണാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ്​ കാലിസിനെ തിരഞ്ഞെടുത്തതെന്നും ലീ വ്യക്​തമാക്കി.. 

ഒരു കംപ്ലീറ്റ് ക്രിക്കറ്റര്‍ തന്നെയാണ്​ കാലിസ്​. ബൗളിങ് ഓപ്പണ്‍ ചെയ്യാനും വെറും ബാറ്റ്‌സ്മാൻ മാത്രമായി കളിക്കാനും അദ്ദേഹത്തിന്​ സാധിച്ചിരുന്നു. മാത്രമല്ല സ്ലിപ്പില്‍ അവിസ്മരണീയ ക്യാച്ചുകളും അദ്ദേഹം നേടിയിട്ടുണ്ട്​. -ലീ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Brett Lee leaves best batsman Sachin Tendulkar out while naming greatest complete cricketer-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.