ന്യൂഡൽഹി: ഇതിഹാസ താരം സചിൻ ടെണ്ടുൽക്കർ എഴുതിച്ചേർത്ത സെഞ്ച്വറിയിലെ സെഞ്ച്വറിക്കുള്ള റെക്കോഡ് തിരുത്താനു ള്ള ശേഷി നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരാട് കോഹ്ലിക്ക് മാത്രമാണുള്ളതെന്ന് മുൻ ആസ്ട്രേലിയൻ ഫാസ് റ്റ് ബൗളർ ബ്രെറ്റ് ലീ അഭിപ്രായപ്പെട്ടു.
ഏകദിന റാങ്കിങ്ങിൽ ഒന്നാമനും ടെസ്റ്റിലെ രണ്ടാം റാങ്കുകാരനുമാ യ കോഹ്ലിയുടെ ബാറ്റിങ് പ്രകടനങ്ങൾ വിലയിരുത്തുേമ്പാൾ ഇതിൽ അതിശയോക്തിയില്ല. നായകൻെറ ഭാരിച്ച ഉത്തരവാദിത്വം പേറുേമ്പാഴും ഇന്ത്യയുടെ റൺമെഷീനായി അരങ്ങുതകർക്കുന്ന കോഹ്ലി ഇതിനോടകം സചിൻെറ നിരവധി റെക്കോഡുകൾ പഴങ്കഥയാക്കിയിരുന്നു.
സചിൻെറ റെക്കോഡ് മറികടക്കുന്നതിനാവശ്യമായ കഴിവും, കായികക്ഷമതയും, മാനസിക ബലവും കോഹ്ലിക്കുണ്ടെന്ന് സ്റ്റാർ സ്പോർട്സ് ക്രിക്കറ്റ് കണക്ട് ഷോയുമായി സംവദിക്കവേ ലീ പറഞ്ഞു.
കോഹ്ലിയുടെ പ്രതിഭയുടെ കാര്യത്തിൽ തർക്കമില്ല. രണ്ടാമത്തെ കാര്യം ഫിറ്റ്‌നസാണ്. മൂന്നാമത്തേത് മാനസികമായ കരുത്താണ്. കായികക്ഷമത കാത്തുസൂക്ഷിക്കുന്നതിനൊപ്പം മാനസിക ബലം കൂടിയുണ്ടെങ്കിൽ മാത്രമേ കോഹ്ലിക്കു സച്ചിനെ മറികടക്കാന്‍ സാധിക്കൂ. വീട്, ഭാര്യ, കുട്ടികൾ എന്നിവയിൽ നിന്നെല്ലാം പിരിഞ്ഞിരിക്കേണ്ട സാഹചര്യം വരും. ഈ വിഷമ ഘട്ടങ്ങളെയൊക്കെ മറികടക്കണമെങ്കില്‍ മനസ്സിന് ദൃഢത ഉണ്ടായേ തീരൂവെന്നും ലീ വിശദീകരിച്ചു.
49 ഏകദിന സെഞ്ച്വറികളും 51ടെസ്റ്റ് സെഞ്ച്വറികളുമടക്കമാണ് സചിൻ 100 അന്താരാഷ്ട്ര െസഞ്ച്വറികളെന്ന അതുല്യ നേട്ടത്തിലെത്തിയത്. ഏകദിനത്തിൽ 44ഉം ടെസ്റ്റിൽ 27ഉം െസഞ്ച്വറികൾ സ്വന്തമായുള്ള കോഹ്ലിക്ക് 29 സെഞ്ച്വറികൾ കൂടി നേടിയാൽ സചിനൊപ്പമെത്തും.
Talent, fitness, and temperament - all @imVkohli needs to get past @sachin_rt's 100 century-mark, believes @BrettLee_58!
— Star Sports (@StarSportsIndia) April 25, 2020
Watch the Aussie speedster discuss all things cricket, on #CricketConnected, tonight at 7 PM & 9 PM on Star Sports 1/1HD/2/2HD & Disney+Hotstar! pic.twitter.com/GewxEWHeq9
ഇങ്ങനെയൊക്കെയാണെങ്കിലും സചിൻെറ റെക്കോഡ് മറികടക്കൽ അത്ര എളുപ്പമാകില്ലെന്നും ലീ കുട്ടിച്ചേർത്തു. എങ്ങനെയാണ് ഒരാൾക്ക് സചിൻ ടെണ്ടുൽക്കറിനെ മറികടക്കാനാകുക. അദ്ദേഹം ക്രിക്കറ്റിൻെറ ൈദവമാണ്. ഒരാൾക്കെങ്ങനെയാണ് ദൈവത്തെ മറികടക്കാനാകുക. നമുക്ക് കാത്തിരുന്ന് കാണാം- ലീ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.