താൽപ്പര്യമില്ലെങ്കിൽ സചിനും രേഖയും എം.പി പദവി ഒഴിയണമെന്ന്

ന്യൂഡൽഹി: താൽപ്പര്യമില്ലെങ്കിൽ രാജ്യസഭാ അംഗമെന്ന പദവിയിൽ നിന്നും ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറും ബോളിവുഡ് നടി രേഖയും ഒഴിയണമെന്ന് പാർലമെൻറംഗം. സമാജ്വാദി പാർട്ടിയുടെ നരേഷ് അഗർവാൾ ആണ് ഇക്കാര്യം പാർലമെൻറിൽ ഉന്നയിച്ചത്. പാർലമെന്റ് സെഷനിലെ നടപടികളിൽ ഇവർ പങ്കെടുക്കുന്നത് ഇത് വരെ താൻ കണ്ടിട്ടില്ലെന്നും അവർക്ക് താൽപര്യമില്ലെങ്കിൽ താരങ്ങൾ പദവിയിൽ നിന്ന് ഒഴിഞ്ഞ് കൊടുക്കണമെന്നും രാജ്യസഭയിൽ ക്രമപ്രശ്നമായി അദ്ദേഹം ഉന്നയിച്ചു. 

ഇത് ക്രമപ്രശ്നമായി ഉന്നയിക്കാനാവില്ലെന്ന് ഡെപ്യൂട്ടി ചെയർമാൻ പി.ജെ കുര്യൻ വ്യക്തമാക്കി. നാമനിർദേശം വഴിയെത്തിയ അംഗങ്ങളെ രാജ്യസഭയിലെത്തിക്കാൻ അഗർവാൾ ശ്രമിക്കണമെന്ന് കുര്യൻ വ്യക്തമാക്കി. ചെയർ അങ്ങനെ ആവശ്യപ്പെടുകയാണെങ്കിൽ ഇക്കാര്യം സംബന്ധിച്ച് അംഗങ്ങൾക്ക് എഴുതുമെന്ന് അഗർവാൾ മറുപടി പറഞ്ഞു.

വിവിധ മേഖലകളിൽ നിന്നുള്ള 12 പേരെയാണ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുക. സച്ചിനും രേഖയെയും കൂടാതെ അനു ആഗ, സംബാജി ഛത്രപതി, സ്വപൻ ദാസ്ഗുപ്ത, രൂപ ഗാംഗുലി, നരേന്ദ്ര ജാദവ്, എം സി മേരി കോം, കെ പ്രസാരൺ, ഗോപി സുരേഷ്, സുബ്രഹ്മണ്യൻ സ്വാമി കെ.ടി.എസ് തുളസി എന്നിവരാണ് നാമനിർദേശം വഴിയുള്ള നിലവിലെ അംഗങ്ങൾ. മുഴുസമയ രാഷ്ട്രീയക്കാരെല്ലാത്തതിനാൽ ഇവരിൽ പലരും അപൂർവമായാണ് പാർലമെൻറ് സെഷനുകളിൽ പങ്കെടുക്കാറുള്ളത്. 

Tags:    
News Summary - Can nominated parliamentarians like Tendulkar, Rekha remain absent from RS, asks MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.