മഹ്​മൂദുല്ലയും ഷാകിബും രക്ഷകരായി: ന്യൂസിലൻഡിനെ കീഴടക്കി ബംഗ്ലാ കടുവകൾ

കാർഡിഫ്​: അവിശ്വസനീയം ബംഗ്ലാദേശ്​. ചാമ്പ്യൻസ്​ ട്രോഫിയിൽ പുറത്താവലി​​െൻറ വക്കിൽനിന്ന്​ ഉദിച്ചുയർന്ന്​ ബംഗ്ലാ കടുവകളുടെ ഉന്മാദനൃത്തം. ന്യൂസിലൻഡിനെതിരായ ഗ്രൂപ്​ ‘എ’യിലെ നിർണായക മത്സരത്തിൽ നാലിന്​ 33 റൺസ്​ എന്ന നിലയിൽ തകർന്നടിഞ്ഞ ടീമിനെ ഉജ്ജ്വല ഇന്നിങ്​സിലൂടെ നയിച്ച്​ ഷാകിബുൽ ഹസനും മഹ്​മൂദുല്ലയും സമ്മാനിച്ചത്​ അഞ്ചു വിക്കറ്റി​​െൻറ തകർപ്പൻ ജയം. ആദ്യം ബാറ്റു ചെയ്​ത ന്യൂസിലൻഡ്​ എട്ടു വിക്കറ്റ്​ നഷ്​ടത്തിൽ 265 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ 11 ഒാവറിനിടെ ബംഗ്ലാദേശി​​െൻറ വിധിയെഴുതിയതായിരുന്നു. തമിം ഇഖ്​ബാൽ (0), സൗമ്യ സർകാർ (3), സാബിർ റഹ്​മാൻ (8), മുഷ്​ഫിഖുർറഹിം (14) എന്നിവർ 11.4 ഒാവറിൽ കൂടാരം കയറു​േമ്പാൾ ബംഗ്ലാദേശ്​ തോൽവി ഉറപ്പിച്ചു. 


പക്ഷേ, അഞ്ചാം വിക്കറ്റിൽ ക്രിക്കറ്റിൽ പുതുചരിത്രം പിറന്നു. ഷാകിബുൽ ഹസനും (115 പന്തിൽ 114), മഹ്​മൂദുല്ലയും (107 പന്തിൽ 102 നോട്ടൗട്ട്​) നടത്തിയ അദ്​ഭുകരമായ ചെറുത്തു നിൽപിൽ പിറന്ന 224 റൺസി​​െൻറ കൂട്ടുകെട്ടിൽ ബംഗ്ലാദേശിന്​ തകർപ്പൻ ജയം.  മൂന്ന്​ കളിയിൽ ഒരു പോയൻറ്​ മാത്രമുള്ള കിവികൾ പുറത്തായപ്പോൾ ബംഗ്ല​ാദേശിന്​ ഇന്നത്തെ ഒാസീസ്-ഇംഗ്ലണ്ട്​ മത്സര ഫലം നിർണായകം. ആസ്​ട്രേലിയ തോറ്റാൽ  മൂന്ന്​ പോയൻറുള്ള ബംഗ്ലാദേശിന്​ ഇതാദ്യമായി ചാമ്പ്യൻസ്​ ​ട്രോഫി സെമിയിൽ കടക്കാം.

ഏകദിന ക്രിക്കറ്റിൽ അഞ്ചാം വിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെ​െട്ടന്ന റെക്കോഡ്​ കൂടി സ്വന്തം പേരിലാക്കിയാണ്​ മഹ്​മൂദുല്ലയും ഷാകിബും ബംഗ്ലാദേശിനെ വിജയിപ്പിച്ചത്​​. ഷാകിബ്​ കളിയിലെ കേമനായി. ആദ്യ ​സ്​പെല്ലിൽതന്നെ മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തി ടിം സൗത്തി ന്യൂസിലൻഡിന്​ വമ്പൻ തുടക്കം നൽകിയെങ്കിലും പിന്നീട്​ കളിയുടെ ഗതി മാറുകയായിരുന്നു. ക്യാപ്​റ്റൻ കെയ്​ൻ വില്യംസൺ പതിനെട്ടടവ്​ പയറ്റിയിട്ടും അഞ്ചാം വിക്കറ്റ്​ കൂട്ടുകെട്ട്​ പിളർത്താനായില്ല. 
 


നേരത്തെ ആദ്യം ബാറ്റുചെയ്​ത ന്യൂസിലൻഡ്​ 265 റൺസെടുത്തിരുന്നു. ക്യാപ്​റ്റൻ കെയ്​ൻ വില്യംസണും (57) റോസ്​ ടെയ്​ലറും (63) അർധസെഞ്ച്വറിയുമായി തിളങ്ങിയതോടെയാണ്​ ബംഗ്ലാ കടുവകൾക്കു മുന്നിൽ കിവികൾ ​െപാരുതാവുന്ന സ്​കോറിലേക്കെത്തിയത്​. മഴമൂലം വൈകിത്തുടങ്ങിയ മത്സരത്തിൽ ടോസ്​ നേടിയ ന്യൂസിലൻഡ്​ ബാറ്റിങ്​ തെരഞ്ഞെടുത്തു.


ഒാപണർമാരായ മാർട്ടിൻ ഗുപ്​റ്റിലും ലുക്ക്​ റോഞ്ചിയും കരുതലോടെയായിരുന്നു തുടങ്ങിയത്​. മഷ്​റഫെ മുർത്തസയുടെ ആദ്യ ഒാവറിൽ ഒരു റൺസുമാത്രം. എന്നാൽ, മുസ്​തഫിസുർ റഹ്​മാ​​​​െൻറ രണ്ടാം ഒാവറിൽ ആദ്യ രണ്ടു പന്തും അതിർത്തികടത്തി ഗുപ്​റ്റിൽ സ്​കോറിന്​ വേഗംകൂട്ടി. 46 റൺസി​​​​െൻറ ഒന്നാം വിക്കറ്റ്​ പാർട്​ണർഷിപ്പുമായി നിൽക്കവെ തസ്​കീൻ അഹ്​മദി​​​​െൻറ പന്തിൽ റോഞ്ചി (16) പുറത്തായി. ഒാഫ്​സ്​​റ്റംപിനു നേരെയുള്ള പന്ത്​ ബാറ്റിൽ തട്ടിത്തെറിച്ചത്​ മുസ്​തഫിസുർ റഹ്​മാൻ കൈകളിലൊതുക്കുകയായിരുന്നു. ഇതോടെ ബ്രേക്​ത്രൂ ലഭിച്ച ബംഗ്ലാദേശ്​ പേസ്​ ബൗളിങ്ങിൽ അ​​ക്രമണം കനപ്പിച്ചു. 


ഏറെ വൈകാതെ ഗ​​ുപ്​റ്റിൽ (33), റുബൽ ഹുസൈ​​​െൻറ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങി ഗ്രൗണ്ട്​ വിട്ടു. ഇതോടെ കടുവകളുടെ ബൗളിങ്ങിന്​ മൂർച്ചയുണ്ടെന്ന്​ മനസ്സിലാക്കിയ ക്യാപ്​റ്റൻ കെയിൻ വില്യംസൺ റോസ്​ ടെയ്​ലറെയും കൂട്ടുപിടിച്ച്​ ഇന്നിങ്​സ്​ പടുത്തുയർത്തുന്ന ദൗത്യം ഏറ്റെടുത്തു. ഇരുവരും മൂന്നാം വിക്കറ്റിൽ 83 റൺസി​​​​െൻറ പാർട്​ണർഷിപ്​ ഉയർത്തി. ധാരണയില്ലാതെയുള്ള ഒാട്ടത്തിനിടെ റണ്ണൗട്ടായാണ്​ വില്യംസൺ (57) മടങ്ങുന്നത്​. സ്​കോർ തുന്നിച്ചേർക്കാൻ അർധസെഞ്ച്വറിയും കടന്ന്​ ടെയ്​ലർ (63)  ശ്രമിക്കുന്നതിനിടയിൽ തസ്​കീൻ അഹ്​മദി​​​​െൻറ പന്തിന്​ ബാറ്റുവെച്ചത്​ മുസ്​തഫിസുർ റഹ്​മാൻ ഇത്തവണയും കൈയി​െലതുക്കി. ഇതോടെ കളി ബംഗ്ലാദേശി​​​​െൻറ വരുതിയിലായി. 


മധ്യനിര ഒന്നടങ്കം സ്​കോറിങ്ങിൽ​ പരാജയപ്പെട്ടതോടെ വാലറ്റം പൊരുതാവുന്ന സ്​കോർ കണ്ടെത്താനുള്ള ശ്രമം നടത്തിക്കൊണ്ടിരുന്നു. നീൽ ബ്രുമിനും (36) ജെയിംസ്​ നീഷാമിനും (23) പിന്നാലെ സംപൂജ്യനായി കൊറി ആ​ൻഡേഴ്​സണും (0) ഒട്ടും വൈകാതെ ആദം മിൽനെയും (7) മടങ്ങി. ഒടുവിൽ മിച്ചൽ സാൻറ്​നറും (14*) ടിം സൗത്തിയും (10*) ​േചർന്ന്​ സ്​കോർ 265ലേക്കെത്തിച്ചു. ബംഗ്ലാദേശിനായി മുസദ്ദിഖ്​ ഹുസൈൻ മൂന്നു വിക്കറ്റ്​ വീഴ്​ത്തിയപ്പോൾ, തസ്​കീൻ അഹ്​മദ്​ രണ്ടും മുസ്​തഫിസുർ റഹ്​മാൻ, റുബൽ ഹുസൈൻ എന്നിവർ ഒാരോ വിക്കറ്റും വീഴ്​ത്തി. 
 

Tags:    
News Summary - champions trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.