ഇസ്ലാമാബാദ്: ഒമ്പതുവർഷത്തെ ഇടവേളക്കുശേഷം പാകിസ്താൻ മണ്ണിലേക്ക് വീണ്ടും ക്രിക്കറ്റ് പോരാട്ടമെത്തുന്നു. 2009ൽ ശ്രീലങ്കൻ ടീമിനുനേരെ നടന്ന ഭീകരാക്രമണത്തിനു പിന്നാലെ നിലച്ചുപോയ രാജ്യാന്തര മത്സരങ്ങൾ പുനരാരംഭിക്കാനുള്ള പാകിസ്താൻ ക്രിക്കറ്റ് ബോർഡിെൻറ ശ്രമം യാഥാർഥ്യമാകുന്നു. ഇതിെൻറ ഭാഗമായി ലോക ഇലവെൻറ ഒരു മത്സരത്തിന് ലാഹോർ വേദിയാവും. പാകിസ്താനുമായി മൂന്ന് ട്വൻറി20 മത്സരങ്ങളടങ്ങിയ പരമ്പരക്കായി െഎ.സി.സി ലോക ഇലവൻ ലാഹോറിലെത്തും.
പി.സി.ബിയുടെ ആവശ്യത്തിന് പഞ്ചാബ് സർക്കാർ അനുമതി നൽകി. ഇൗ വർഷംതന്നെ ശ്രീലങ്ക, വെസ്റ്റിൻഡീസ് ടീമുകളുടെ മത്സരങ്ങൾക്കും പാകിസ്താൻ വേദിയാവും. ഒക്ടോബർ-നവംബർ മാസത്തിൽ യു.എ.ഇ വേദിയാവുന്ന ശ്രീലങ്ക-പാകിസ്താൻ പരമ്പരയിലെ ഒരു ട്വൻറി20 മത്സരം ലാഹോറിൽ നടത്താനാണ് ശ്രമം. ഇതിന് ലങ്കൻ ക്രിക്കറ്റ് ബോർഡ് അനുമതി നൽകിക്കഴിഞ്ഞു. തൊട്ടുപിന്നാലെ ഡിസംബറിൽ വെസ്റ്റിൻഡീസിനെ മൂന്ന് ട്വൻറി20 പരമ്പരക്കായും ക്ഷണിച്ചിട്ടുണ്ട്.
പി.സി.ബി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട നജാം സേഥിയാണ് പുതിയ നീക്കങ്ങൾക്കു പിന്നിൽ. ലങ്കൻ ടീമിനു നേരെ നടന്ന ആക്രമണത്തിനു പിന്നാലെ െഎ.സി.സി രാജ്യങ്ങെളല്ലാം പാക് പര്യടനങ്ങൾ അവസാനിപ്പിച്ചിരുന്നു. ദീർഘനാളത്തെ ഇടവേളക്കുശേഷം കഴിഞ്ഞ വർഷം പാകിസ്താൻ സൂപ്പർ ലീഗ് ഫൈനലും സിംബാബ്വെയുടെ ഒരു മത്സരവും മാത്രമാണ് ഇവിടെ നടന്നത്. ലോക ഇലവെൻറ പര്യടനത്തിന് പഞ്ചാബ് പ്രവിശ്യ സർക്കാർ പ്രസിഡൻഷ്യൽ തലത്തിലെ സുരക്ഷ വാഗ്ദാനം ചെയ്തു. വിവിധ ടെസ്റ്റ് രാജ്യങ്ങളിൽനിന്നുള്ള 15 അംഗ ടീം ഉൾപ്പെടുന്നതാണ് ലോക ഇലവൻ.ആൻഡി ഫ്ലവർ കോച്ചായ ടീം ദുബൈയിൽ പരിശീലനം നടത്തിയശേഷം പാകിസ്താനിലേക്ക് പറക്കും. സെപ്റ്റംബർ 10 മുതലാണ് മൂന്ന് ട്വൻറി20 അടങ്ങിയ പരമ്പര. മത്സരത്തിന് മുന്നോടിയായി െഎ.സി.സി സുരക്ഷസംഘം ഇൗമാസം 26ന് ലാഹോറിൽ പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.