ലണ്ടൻ: ലോകകപ്പിൽ ആദ്യ കിരീടം നേടുകയെന്ന സ്വപ്നത്തിലേക്ക് സ്വന്തം തട്ടകത്തിൽ പാഡുകെട്ടുന്ന ക്രിക് കറ്റിെൻറ തറവാട്ടുകാർക്ക് മിന്നുന്ന ജയത്തോടെ തുടക്കം. ടൂർണമെൻറിലെ ആദ്യ കളിയിൽ ദക്ഷിണാഫ്രിക്കയെ 104 റൺസിനാ ണ് ഇംഗ്ലണ്ട് തകർത്തത്. സ്കോർ: ഇംഗ്ലണ്ട് 311/8 (50), ദക്ഷിണാഫ്രിക്ക 207 (39.5).
ടോസ് നഷ്ടമായിട്ടും ആദ് യം ബാറ്റിങ്ങിന് അവസരം ലഭിച്ച ഇംഗ്ലണ്ട് മുൻനിര ബാറ്റ്സ്മാന്മാരുടെ കരുത്തിൽ 311 റൺസടിച്ചപ്പേ ാൾ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിന് ഒന്ന് പൊരുതിേനാക്കാൻ പോലുമായില്ല. ഒാൾറൗണ്ട് മികവുമായി ഇംഗ്ലണ്ടിനെ ജയ ത്തിലേക്ക് നയിച്ച ബെൻ സ്റ്റോക്സാണ് കളിയിലെ കേമൻ. 89 റൺസടിച്ച സ്റ്റോക്സ് രണ്ട് വീതം വിക്കറ്റും ക്യാച ്ചുമെടുത്തു. ആൻഡിലെ ഫെഹ്ലുക്വായോയെ പുറത്താക്കാൻ സ്ക്വയർലെഗ്ഗിൽ സ്റ്റോക്സെടുത്ത അക്രോബാറ്റ ിക് ക്യാച്ച് തകർപ്പനായിരുന്നു.
ദക്ഷിണാഫ്രിക്കൻ നിരയിൽ ക്വിൻറൺ ഡികോക് (68), വാൻഡർ ഡ്യൂസൻ (50) എന ്നിവർ മാത്രമാണ് പിടിച്ചുനിന്നത്. എയ്ഡൻ മാർക്രാം (11), ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസ് (5), ജെ.പി. ഡുമ ിനി (8), ഡ്വൈൻ പ്രിേട്ടാറിയസ് (1), ഹാഷിം ആംല (13), ഫെഹ്ലുക്വായോ (24), കാഗിസോ റബാദ (11), ഇംറാൻ താഹിർ (0) എന്ന ിവരാണ് പുറത്തായത്. ജോഫ്ര ആർച്ചർ മൂന്നും ലിയാം പ്ലങ്കറ്റ് രണ്ടും വിക്കറ്റ് വീഴ്ത്തി.
നേരത്തേ ആറ് സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്മാരിൽ നാലു പേരും അർധ സെഞ്ച്വറി നേടിയതാണ് ഇംഗ്ലണ്ടിന് തുണയായത്. 89 റൺസുമായി ബെൻ സ്റ്റോക്സ് ടോപ്സ്കോററായപ്പോൾ ക്യാപ്റ്റൻ ഒായിൻ മോർഗൻ (57), ജാസൺ റോയ് (54), ജോ റൂട്ട് (51) എന്നിവരും തിളങ്ങി. ടൂർണമെൻറിെൻറ താരങ്ങളാവുമെന്ന് പ്രവചിക്കപ്പെട്ട ജോസ് ബട്ലറും (18) ജോണി ബെയർസ്റ്റോയും (0) കാര്യമായ സംഭാവന നൽകിയില്ല. ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ ലുൻഗി എൻഗിഡി മൂന്നും കാഗിസോ റബാദ, ഇംറാൻ താഹിർ എന്നിവർ രണ്ടു വീതവും വിക്കറ്റ് വീഴ്ത്തി. എന്നാലും മൂവരും 60 റൺസിന് മേൽ വഴങ്ങിയത് ടീമിന് ക്ഷീണമായി.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക പിച്ചിലെ ഇൗർപ്പം മുതലെടുക്കാൻ പേസ് ബൗളർമാരെ ആശ്രയിക്കുമെന്ന ധാരണ തിരുത്തി ലെഗ്സ്പിന്നർ താഹിറിനെ കൊണ്ടാണ് ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസ് ബൗളിങ് തുടങ്ങിയത്. ലെഗ്സ്പിന്നർമാർക്കെതിരെ മോശം റെക്കോഡുള്ള ബെയർസ്റ്റോയെയും റോയിയെയും തളക്കാനുള്ള അപ്രതീക്ഷിത നീക്കം രണ്ടാം പന്തിൽതന്നെ വിജയം കാണുകയും ചെയ്തു. ലെഗ്ബ്രേക്കിൽ ബാറ്റുവെച്ച ബെയർസ്റ്റോ വിക്കറ്റിന് പിറകിൽ ഡികോക്കിന് ക്യാച്ച് നൽകി. രണ്ടാം വിക്കറ്റിൽ റോയിയും റൂട്ടും ഒരുമിച്ചതോടെ റണ്ണൊഴുകി. അനായാസം സ്കോർ ചെയ്ത ഇരുവരും സ്കോർ 18 ഒാവറിൽ നൂറ് കടത്തി.
േറായ് 53 പന്തിൽ എട്ട് തവണ അതിർത്തി കടത്തിയപ്പോൾ റൂട്ട് 59 പന്തിൽ അഞ്ച് ഫോർ നേടി. എന്നാൽ, നാല് റൺസിെൻറ ഇടവേളയിൽ ഇരുവരും പുറത്തായി. റോയിയെ ആൻഡിലെ ഫെഹ്ലുക്വായോയുടെ പന്തിൽ ഡുപ്ലസിസ് പിടികൂടിയപ്പോൾ റൂട്ടിനെ റബാദയുടെ പന്തിൽ ഡുമിനി ക്യാച്ച് ചെയ്തു. 20ാം ഒാവറിൽ മൂന്ന് വിക്കറ്റിന് 111 എന്ന നിലയിലായിട്ടും ഇംഗ്ലണ്ട് തളർന്നില്ല. നാലാം വിക്കറ്റിന് ഒത്തുചേർന്ന മോർഗനും സ്റ്റോക്സും സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി സ്കോർ 200 കടത്തി.
37ാം ഒാവറിൽ 217ലെത്തിയപ്പോഴാണ് ഇൗ പാർട്ണർഷിപ് പൊളിഞ്ഞത്. 60 പന്തിൽ മൂന്ന് സിക്സും നാല് ഫോറും പായിച്ച മോർഗനെ താഹിറിെൻറ പന്തിൽ മാർക്രം പിടികൂടിയപ്പോൾ ആറാമനായെത്തിയത് ഗംഭീര ഫോമിലുള്ള ബട്ലർ. എന്നാൽ, ബട്ലറിന് കത്തിക്കയറാൻ അവസരം നൽകാതെ എൻഗിഡി മടക്കിയശേഷം ആർക്കും കാര്യമായി സംഭാവന നൽകാനായില്ല. മുഇൗൻ അലി (3), ക്രിസ് വോക്സ് (13) എന്നിവർ വേഗം മടങ്ങിയപ്പോൾ 79 പന്തിൽ ഒമ്പത് ഫോർ അടിച്ച സ്റ്റോക്സ് ആണ് സ്കോർ 300 കടത്തിയത്.
സ്കോർേബാർഡ്
ഇംഗ്ലണ്ട്: റോയ് സി ഡുപ്ലസിസ് ബി ഫെഹ്ലുക്വായോ 54, ബെയർസ്റ്റോ സി ഡികോക് ബി താഹിർ 0, റൂട്ട് സി ഡുമിനി ബി റബാദ 51, മോർഗൻ സി മാർക്രാം ബി താഹിർ 57, സ്റ്റോക്സ് സി ആംല ബി എൻഗിഡി 89, ബട്ലർ ബി എൻഗിഡി 18, മുഇൗൻ സി ഡുപ്ലസിസ് ബി എൻഗിഡി 3, വോക്സ് സി ഡുപ്ലസിസ് ബി റബാദ 13, പ്ലങ്കറ്റ് നോട്ടൗട്ട് 9, ആർച്ചർ നോട്ടൗട്ട് 7, എക്സ്ട്ര 10, ആകെ 50 ഒാവറിൽ എട്ടിന് 311.
വിക്കറ്റ് വീഴ്ച 1/1, 2/107, 3/111, 4/217, 5/247, 6/260, 7/285, 8/300.
ബൗളിങ്: താഹിർ 10 0 61 2, എൻഗിഡി 10 0 66 3, റബാദ 10 0 66 2, പ്രിേട്ടാറിയസ് 7 0 42 0, ഫെഹ്ലുക്വാേയാ 8 0 44 1, ഡുമിനി 2 0 14 0, മാർക്രാം 3 0 16 0.
ദക്ഷിണാഫ്രിക്ക: ഡികോക് സി റൂട്ട് ബി പ്ലങ്കറ്റ് 68, ആംല സി ബട്ലർ ബി പ്ലങ്കറ്റ് 13, മാർക്രാം സി റൂട്ട് ബി ആർച്ചർ 11, ഡുപ്ലസിസ് സി അലി ബി ആർച്ചർ 5, വാൻഡർ ഡ്യൂസൻ സി അലി ബി ആർച്ചർ 50, ഡുമിനി സി സ് റ്റോക്സ് ബി അലി 8, പ്രിേട്ടാറിയസ് റണ്ണൗട്ട് 1, ഫെഹ് ലുക്വായോ സി സ്റ്റോക്സ് ബി റാഷിദ് 24, റബാദ സി പ്ലങ്കറ്റ് ബി സ്റ്റോക്സ് 11, എൻഗിഡി നോട്ടൗട്ട് 6, താഹിർ സി റൂട്ട് ബി സ്റ്റോക്സ് 0, എക്സ്ട്ര 10, ആകെ 39.5 ഒ ാവറിൽ 207 ഒാൾഒൗട്ട്്.
വിക്കറ്റ് വീഴ്ച: 1/36, 2/44, 3/129, 4/142, 5-144, 6/167, 7/180, 8/193, 9/207, 10/207.
ബൗളിങ്: വോക്സ് 5 0 24 0, ആർച്ചർ 7 1 27 3, റാഷിദ് 8 0 35 1, അലി 10 0 63 1, പ്ലങ്കറ്റ് 7 0 37 2, സ്റ്റോക്സ് 2.5 0 12 2.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.