കരുത്തരെന്ന്​ കരുതി ഞങ്ങൾ കേട്ട വിളികൾ വംശീയ അധിക്ഷേപ​െമന്നറിഞ്ഞപ്പോൾ വൈകി- ഡാരൻ സമി

കിങ്​സ്​റ്റൺ: അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ്​ ഫ്ലോയ്​ഡ്​ വെള്ളക്കാരനായ പൊലീസുകാര​​െൻറ വർണവെറിക്കിരയായി കൊല്ലപ്പെട്ടതി​​െൻറ ചുവടുപിടിച്ച്​ ലോകത്താകമാനം പ്രക്ഷോഭങ്ങൾ പടരുകയാണ്​. നിരവധി കായിക താരങ്ങൾ വംശീയ വേർതിരിവിനെതിരെ പരസ്യപ്രസ്​താവനകളും പ്രതിഷേധങ്ങൾക്ക്​ ഐക്യദാഢ്യവുമായെത്തി. 

ഈ സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്​സ്​ ഹൈദരാബദിനായി കളിക്കവേ വംശീയധിക്ഷേപത്തിനിരയായതായി വെളിപ്പെടുത്തിയിരിക്കുകാണ്​ മുൻ വെസ്​റ്റിൻഡീസ് നായകൻ ഡാരൻ സമി. ​​‘ബ്ലാക്​ലൈവ്​സ്​ മാറ്റർ’ കാംപയിന്​ അകമഴ​ിഞ്ഞ പിന്തു​ണ നൽകിയ ശേഷമാണ്​ സമി ആരോപണവുമായി രംഗത്തെത്തിയത്​.  

‘ഐ.പി.എല്ലില്‍ കളിച്ചിരുന്ന കാലത്ത് 'കാലു' എന്നാണ് പലരും വിളിച്ചിരുന്നത്. തന്നെ മാത്രമല്ല ശ്രീലങ്കന്‍ താരം തിസര പെരേരയേയും അങ്ങനെ വിളിച്ചിരുന്നു. കരുത്തരെന്ന നിലയിലാണ് അങ്ങനെ വിളിക്കുന്നതെന്നാണ് അന്ന് കരുതിയത്​. അങ്ങനെയല്ലെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്​’- സമി ഇൻസ്​റ്റഗ്രാം സ്​റ്റോറിയില്‍ എഴുതി.

എന്നാൽ സംഭവം എപ്പോ​ഴാണെന്നും ആരാണ്​ ഇങ്ങനെ വിളിച്ചതെന്നും സമി പറഞ്ഞില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരായ അധിക്ഷേപങ്ങള്‍ ക്രിക്കറ്റില്‍ നിന്നും തുടച്ചുമാറ്റാന്‍ മുന്നിട്ടിറങ്ങണമെന്ന് രാജ്യാന്തര ക്രിക്കറ്റ്​ കൗൺസിലിനോടും മറ്റു ക്രിക്കറ്റ് ബോര്‍ഡുകളോടും സമി ആവശ്യപ്പെട്ടിരുന്നു.


 

Tags:    
News Summary - Darren Sammy says he faced racism while playing in IPL- sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.