ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് ഇന്ത്യൻ പേസ് ബൗളർ ആശിഷ് നെഹ്റ. വിരമിക്കൽ തീരുമാനം കോച്ച് രവിശാസ്ത്രിയേയും ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും നെഹ്റ അറിയിച്ചു. നവംബർ ഒന്നിന് ന്യൂസിലൻഡിനെതിരെ നടക്കുന്ന ട്വൻറി 20 മൽസരത്തോടെ നെഹ്റ കരിയറിൽ നിന്ന് വിരമിക്കും. ആസ്ട്രേലിയക്കെതിരായ ട്വൻറി 20 പരമ്പരക്കുള്ള ടീമിൽ നെഹ്റയെ ഉൾപ്പെടുത്തിയപ്പോൾ തന്നെ താരം വിരമിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ വിരമിക്കാനുള്ള തീരുമാനം തികച്ചും വ്യക്തിപരമാണെന്ന് നെഹ്റ പ്രതികരിച്ചു.
വീണ്ടും ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ കോഹ്ലിയെയും രവിശാസ്ത്രിയെയും വിളിച്ച് വിരമിക്കുന്ന വിവരം താൻ അറിയിച്ചിരുന്നെന്ന് നെഹ്റ പറഞ്ഞു. ഇതാണ് വിരമിക്കാൻ പറ്റിയ സമയം. ഇനി െഎ.പി.എൽ മൽസരങ്ങളിലും കളിക്കില്ലെന്നും നെഹ്റ വ്യക്തമാക്കി.
ഇന്ത്യക്കായി 17 ടെസ്റ്റ്കളും 120 എകദിന മൽസരങ്ങളിലും 34 ട്വൻറി 20 മൽസരങ്ങളിലും നെഹ്റ കളിച്ചിട്ടുണ്ട്. 2011 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും നെഹ്റ അംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.