യുവിയുടെ​ അർധ സെഞ്ച്വറി പാഴായി; ഡൽഹിക്ക്​ ആറു വിക്കറ്റ്​ ജയം

ന്യൂഡൽഹി: തുടർ തോൽവികൾ ഏറ്റുവാങ്ങിയ ഡൽഹി ഡെയർഡെവിൾസ്​ വീണ്ടും വിജയവഴിയിൽ. ശക്​തരായ സൺറൈസേഴ്​സ്​ ഹൈദരാബാദിനെ ആറു വിക്കറ്റിനാണ്​ കരുൺ നായരും സംഘവും തോൽപിച്ചത്​. ഹൈദരാബാദി​െൻറ 185 റൺസി​ന്​ സംയുക്​ത തിരിച്ചടി നൽകിയാണ്​ ഡൽഹി വിജയിച്ചത്​.

സഞ്​ജു വി. സാസണും (24) ക്യാപ്​റ്റൻ കരുൺ നായരും (20 പന്തിൽ 39) നൽകിയ മികച്ച തുടക്കം ഋഷഭ്​ പന്തും (20 പന്തിൽ 34) ശ്രേയസ്​ അയ്യരും (25 പന്തിൽ 33) തുടർന്നതോടെ ഡൽഹിക്ക്​ വിജയപ്രതീക്ഷയെത്തി. അവസാന നിമിഷം ​കൊറി ആൻഡേഴ്​​സൺ (24 പന്തിൽ 41*) ക്രിസ്​ മോറിസിനെ (15*) കൂട്ടുപിടിച്ച്​ ടീമിനെ വിജയത്തിലേക്ക്​ നയിക്കുകയായിരുന്നു. സ്​കോർ ​: ഹൈദരാബാദ്​ 185/3, ഡൽഹി 189/4

ആദ്യം ബാറ്റുചെയ്​ത ഹൈദരാബാദ്​ യുവരാജ്​ സിങ്ങി​െൻറ അർധ സെഞ്ച്വറിയിലാണ്​ (70) 185 റൺസ്​ അടിച്ചെടുക്കുന്നത്​. കഴിഞ്ഞ കളിയിലെ​ സെഞ്ച്വറി വീരൻ ഡേവിഡ്​ വാർണറുടെയും(30) ​​ശിഖർ ധവാ​െൻറയും(28) ഒാപണിങ്ങിലെ മികച്ച കൂട്ടുകെട്ടിനു പിന്നാലെയായിരുന്നു യുവരാജ്​ സിങ്ങി​െൻറ ബാറ്റിങ്​ പ്രകടനം​. കെയിൻ വില്യംസണിനു (24) ശേഷം മോയിസസ്​ ഹെൻറിക്വസിനെ (25*) കൂട്ടുപിടിച്ചാണ്​ യുവി ടീമിനെ നയിച്ചത്​. 

Tags:    
News Summary - delhi 6 wiket victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.