പുണെ: വിക്കറ്റിനു പിന്നിൽ നിൽക്കുേമ്പാൾ കഴുകെൻറ കണ്ണുകളാണ് മഹേന്ദ്രസിങ് ധോണിക്ക്. അതുകൊണ്ടുതന്നെ ധോണി വിക്കറ്റിനായി അപ്പീൽ ചെയ്താൽ ഉറപ്പാണ് അത് ഒൗട്ട് തന്നെയായിരിക്കുമെന്ന്. അനാവശ്യമായി അപ്പീൽ ചെയ്യുന്ന ശീലം ‘മിസ്റ്റർ കൂൾ’ ആയ ധോണിക്കില്ല. ഒൗട്ടാണെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ധോണി അപ്പീലിന് ഒരുങ്ങൂ. ആ പരിചയംകൊണ്ട് ധോണിക്ക് ഒരു വിശേഷണവുമുണ്ട്. ‘എൽ.ബി.ഡബ്ല്യു സ്പെഷലിസ്റ്റ്’. എം.സി.എ ഗ്രൗണ്ടിൽ മുംബൈ ഇന്ത്യൻസിനെതിരെ റൈസിങ് പുണെ ജയൻറ് ബൗളർ ഇംറാൻ താഹിർ എറിഞ്ഞ 16ാമത്തെ ഒാവറിലെ രണ്ടാമത്തെ പന്ത് കീറോൺ പൊള്ളാർഡിെൻറ പാഡിൽ തട്ടിയപ്പോൾ ധോണിക്കുറപ്പുണ്ടായിരുന്നു അത് ഒൗട്ടാണെന്ന്. ബൗളറെക്കാൾ ആത്മവിശ്വാസത്തിലാണ് ധോണി അപ്പീൽ ചെയ്തത്. ഇംറാൻ താഹിറും ആഞ്ഞുപിടിച്ച് അപ്പീൽ ചെയ്തെങ്കിലും അമ്പയർ പാറപോലെ ഉറച്ചുനിന്നപ്പോഴായിരുന്നു ധോണിയുടെ വിചിത്രമായ പ്രതികരണം.
െഎ.പി.എല്ലിൽ ഇതുവരെ ഡി.ആർ.എസ് നടപ്പാക്കിയിട്ടില്ല. അത് അറിയാത്തയാളല്ല ധോണി. എന്നിട്ടും ധോണി റിവ്യൂവിനായി ആവശ്യപ്പെട്ടപ്പോൾ എല്ലാവരും അമ്പരന്നുപോയി. ടി.വി റീേപ്ലയിൽ പൊള്ളാർഡ് എൽ.ബി.ഡബ്ല്യുവിൽ കുടുങ്ങിയത് വ്യക്തവുമായിരുന്നു. അവസാന ഒാവർ വരെ നീണ്ട മത്സരത്തിനൊടുവിൽ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തും ധോണിയും ചേർന്ന് മുംബൈയുടെ കൈയിൽനിന്ന് വിജയം തട്ടിപ്പറിച്ചെടുത്തു. റൈസിങ് പുണെ സൂപ്പർജയൻറ് ഏഴ് വിക്കറ്റിനാണ് ജയിച്ചത്. മുംബൈ കുറിച്ച 185 റൺസ് ലക്ഷ്യം ഒരു പന്ത് ബാക്കി നിൽക്കെ പുണെ കൈയെത്തിപ്പിടിക്കുകയായിരുന്നു. 20ാം ഒാവറിൽ രണ്ട് സിക്സർ പറത്തിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ്(84 നോട്ടൗട്ട്) വിജയം തട്ടിയെടുത്തത്. കളിയൊക്കെ കഴിഞ്ഞ് കരക്കെത്തിയപ്പോഴാണ് ധോണിക്കെതിരെ അച്ചടക്കലംഘനത്തിന് ‘ഉഗ്രശാസന’ കാത്തിരുന്നത്. െഎ.പി.എല്ലിൽ നടപ്പാക്കാത്ത ഡിസിഷൻ റിവ്യൂവിന് ആവശ്യപ്പെട്ടത് െഎ.പി.എല്ലിെൻറ ലെവൽ 1ൽപെട്ട അച്ചടക്കലംഘനമാണെന്ന് മാച്ച് റഫറി മനു നയ്യാർ വിധിച്ചു. ധോണി ഇൗ പിഴവ് അംഗീകരിച്ചതായാണ് മാച്ച് റഫറി അറിയിച്ചത്. തൽക്കാലം ശാസനയിൽ ഒതുക്കാനാണ് തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.