ന്യൂഡൽഹി: തള്ളവിരലിനേറ്റ പരിക്കിൽനിന്നും മുക്തനാവാത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയെ അഫ്ഗാനിസ്താെൻറ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽനിന്നും ഒഴിവാക്കി. ജൂൺ 14ന് ബംഗളൂരുവിൽ നടക്കുന്ന മത്സരത്തിൽ ദിനേഷ് കാർത്തികാണ് പകരം ടീമിൽ ഇടംപിടിച്ചിരിക്കുന്നത്. മേയ് 25ന് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ െഎ.പി.എൽ രണ്ടാം ക്വാളിഫയർ മത്സരത്തിനിടെയാണ് സൺറൈസേഴ്സ് ഹൈദരാബാദ് താരമായ സാഹക്ക് പരിക്കേറ്റത്.
11ാം െഎ.പി.എൽ സീസണിൽ 14 മത്സരങ്ങളിൽനിന്നും വെറും 234 റൺസ് മാത്രമാണ് സാഹക്ക് നേടാനായത്. നേരെ മറിച്ച് 16 മത്സരങ്ങളിൽ നിന്നും 498 റൺസുമായി ടീമിനെ പ്ലേഒാഫ് ബെർത്ത് നേടിക്കൊടുത്ത പ്രകടനമാണ് കാർത്തികിന് ടീമിലിടം നൽകിയത്. 2010ൽ ചിറ്റഗോങ്ങിൽ ബംഗ്ലാദേശിനെതിരെയാണ് കാർത്തിക് അവസാനമായി ഒരു ടെസ്റ്റ് മത്സരത്തിൽ കളത്തിലിറങ്ങിയത്. 23 ടെസ്റ്റുകളിൽനിന്നും ഒരു സെഞ്ച്വറിയും ഏഴ് അർധ സെഞ്ച്വറിയുമടക്കം 1000 റൺസ് നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.