കാർഡിഫ്: 2015ൽ അഡ്െലയ്ഡിലെ ഒാർമകളായിരിക്കും ബംഗ്ലാദേശിനെ നേർക്കുനേർ കാണുമ്പോൾ ആതിഥേയരുടെ മനസ്സിലെത്തുക. ഇംഗ്ലണ്ട് ആദ്യ റൗണ്ടിൽ പുറത്തേക്കു പോയത് ബംഗ്ലാദേശിനോട േറ്റ 15 റൺസിെൻറ ആ തോൽവിയിലാണ്.
എന്നാൽ, ഇംഗ്ലണ്ട് ടീം പതിൻമടങ്ങ് കരുത്തരായാണ് ഈ ല ോകകപ്പിനെ വരവേറ്റത്. ദക്ഷിണാഫ്രിക്കയെ വലിയ മാർജിനിൽ കീഴടക്കി പാകിസ്താനോട് അപ്രതീക്ഷിതമായ തോൽവി വഴങ്ങിയത് ഒരൽപം ക്ഷീണമായെങ്കിലും കടുവകളുടെ വെല്ലുവിളി മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് മോർഗനും കൂട്ടരും. റൺസൊഴുകിയ പിച്ചിൽ റൂട്ടും മോർഗനും സെഞ്ച്വറി നേടി ടീമിെൻറ ബാറ്റിങ് കരുത്ത് പ്രകടമാക്കിയെങ്കിലും ബൗളർമാരുടെ ധാരാളിത്തമാണ് വിനയായത്.
എന്നാൽ, ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചും ന്യൂസിലൻഡിനോട് പൊരുതി തോറ്റുമാണ് ബംഗ്ലാദേശ് ടീമിെൻറ വരവ്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഷാക്കിബുൽ ഹസെൻറ പ്രകടനമാണ് ടീമിന് ഊർജമേകുന്നത്.
അഫ്ഗാൻ -കിവീസ് പോര്
ടോൺടൺ: അഫ്ഗാൻ സ്പിന്നിൽ തെന്നിവീഴാതിരിക്കാൻ കൃത്യമായ ഗെയിം പ്ലാനുമായി ശനിയാഴ്ച കിവീസ് ഇറങ്ങുന്നു. ടൂർണമെൻറിലെ രണ്ടു മത്സരങ്ങളും പരാജയപ്പെട്ടെങ്കിലും ഏതു വമ്പനെയും വീഴ്ത്താനുതകുന്ന സ്പിൻ ബൗളർമാരാണ് അഫ്ഗാൻ കരുത്ത്.
രണ്ടു മത്സരങ്ങളിലും വിജയികളായാണ് ന്യൂസിലൻഡിെൻറ വരവ്. ബംഗ്ലാ സ്പിന്നർമാർ ഒരുക്കിയ കെണിയിൽ പിടിച്ചുനിന്നവരാണ് ടെയ്്ലറും വില്യംസണും ഗുപ്റ്റിലും ഉൾപ്പെടുന്ന ബാറ്റിങ് നിര. രണ്ടു മത്സരങ്ങളിൽനിന്നായി ഏഴു വിക്കറ്റെടുത്ത മാറ്റ് ഹെൻറിയുടെ ഉജ്ജ്വല ഫോമും കീവിസിന് മുൻതൂക്കം നൽകുന്നു.
ശ്രീലങ്കക്കെതിരെ നാലു വിക്കറ്റ് വീഴ്്ത്തിയ മുഹമ്മദ് നബിയെയും ലോകോത്തര സ്പിന്നർ റാഷിദ് ഖാനെയും പ്രതിരോധിക്കുക എന്നതായിരിക്കും കിവീസിെൻറ ആദ്യ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.