മെൽബൺ: കൊണ്ടും കൊടുത്തും മുന്നേറുന്ന ക്രീസിനു പിറകിലെ കളിയിൽ ഋഷഭ് പന്തിന് ലീഡ്. ട െസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം മുതൽ തുടങ്ങിയ പോരാട്ടത്തിൽ ഇപ്പോൾ ഒാസീസ് ക്യാപ് റ്റൻ ടിം പെയ്നും ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും മുഖാമുഖമായി. മെൽബണിൽ വിരാ ട് കോഹ്ലി പിൻവാങ്ങിയപ്പോഴാണ് വർധിതവീര്യത്തോടെ പന്ത് വാക്പയറ്റ് ഏറ്റെടു ത്തത്. മൂന്നാം ടെസ്റ്റിെൻറ രണ്ടാം ദിനമായ വെള്ളിയാഴ്ച പന്തിനെ ആസ്ട്രേലിയൻ ബിഗ് ബാ ഷിലേക്ക് ക്ഷണിച്ചായിരുന്നു പെയ്ൻ അറ്റാക്ക്. ഇതിന് രണ്ടാം ഇന്നിങ്സിൽ പെയ്ൻ ക്രീസിലെത്തിയപ്പോൾ മുതൽ പന്ത് മറുപടി നൽകി.
‘‘മായങ്ക്, നമുക്ക് ഇന്നൊരു പ്രത്യേക അതിഥിയുണ്ട്. താൽക്കാലിക ക്യാപ്റ്റനെക്കുറിച്ച് കേട്ടിരുന്നോ? സംസാരിക്കാൻ മാത്രേമ അദ്ദേഹത്തിനറിയൂ. ജദ്ദൂ, (ജദേജയോട്) അദ്ദേഹത്തെ പുറത്താക്കാൻ പ്രത്യേകിച്ചൊന്നും വേണ്ട...’’ -ഋഷഭ് പന്ത് വാക്കുകൾ കൊണ്ട് യോർക്കർ പായിച്ചു.
സ്റ്റംപ് ഫോണിലൂടെ പന്തിെൻറ വാക്കുകൾ ലോകവും കേട്ടു. ഇതിനിടെ, അമ്പയർമാരായ ഇയാൻ ഗിൽഡും മറയ്സ് എറസ്മസുമെത്തി പന്തിനെ താക്കീത് ചെയ്താണ് സംഭവം അടക്കിയത്.
രോഹിത് x പെയ്ൻ
ഒന്നാം ഇന്നിങ്സിൽ രോഹിത് ശർമയെയും പെയ്ൻ വെറുതെവിട്ടില്ല. രോഹിത് പിടിച്ചുനിന്ന് കളിക്കുേമ്പാഴായിരുന്നു ഇവിടെ സിക്സടിച്ചാൽ ഞാൻ നിങ്ങളുടെ മുംബൈയിൽ ചേരാമെന്ന പെയ്നിെൻറ കമൻറ്.
മിണ്ടാതെ കളി തുടർന്ന രോഹിത് അടുത്ത ദിവസം മറുപടി നൽകി. മെൽബണിൽ സെഞ്ച്വറി നേടിയാൽ പെയ്നിനെ ടീമിലെടുക്കുന്ന കാര്യം മാനേജ്മെൻറുമായി സംസാരിക്കാമെന്നായിരുന്നു രോഹിതിെൻറ മറുപടി.
രണ്ട് ഇന്നിങ്സിലും പെയ്ൻ എളുപ്പം പുറത്തായതിനു പിന്നാലെ മുംബൈ ഇന്ത്യൻസ് ഒഫീഷ്യൽ ട്വിറ്റർ പേജിൽ ട്രോളുമായി രംഗത്തെത്തി. മിഷൻ ഫെയ്ൽഡ് എന്ന ബാനറിൽ പെയ്നിെൻറ ഫോേട്ടായുമായാണ് മുംബൈ മറുപടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.