ന്യൂഡൽഹി: തന്റെ അനുവാദം കൂടാതെ തന്റെ എല്ലാ പോസ്റ്റുകളും ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുകയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസീൻ ജഹാൻ. എനിക്ക് ആരുടെയും സഹായം ലഭിച്ചില്ല. അതുകൊണ്ട് എന്റെ അവസ്ഥ പറയാൻ ഞാൻ ഫേസ്ബുക്ക് തെരഞ്ഞെടുത്തു. എന്തുകൊണ്ടാണ് എന്റെ അനുമതിയില്ലാതെ എല്ലാ പോസ്റ്റുകളും ഫേസ്ബുക്ക് ഇല്ലാതാക്കുന്നത്.വിനോദത്തിനായി ചാറ്റുകൾ ഞാൻ അപ്ലോഡുചെയ്തിട്ടില്ല, ഇത്തരം സ്ത്രീകളിൽ നിന്ന് പുരുഷൻമാരെ സുരക്ഷിതരാക്കാനാണ് ഇത് ചെയ്തത്- അവർ പറഞ്ഞു.
തനിക്കെതിരെ തുടർച്ചയായി ആരോപണങ്ങളുയർത്തുന്ന ഭാര്യ ഹസിൻ ജഹാൻരെ മാനസിക നില പൂർണമായും നഷ്ടപ്പെട്ടതായി ഷമി പ്രതികരിച്ചിരുന്നു. ഷമിക്ക് വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്ന തരത്തിൽ ഭാര്യ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യം ഷമി നിഷേധിച്ചു. ഞാൻ എപ്പോഴും അവളെ സ്നേഹിച്ചിരുന്നു ... പക്ഷെ അവൾ എന്തോ തിന്മയാണ് ആലോചിക്കുന്നത്- ഷമി വ്യക്തമാക്കി.
ഭർത്താവിൻെറ പരസ്ത്രീ ബന്ധങ്ങൾ വെളിപ്പെടുത്തുന്ന ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ നേരത്തേ ഹസീൻ പുറത്തുവിട്ടിരുന്നു. തന്നെ കൊല്ലാൻ ശ്രമിച്ചതായും മാനസികമായും ശാരീരകമായും പീഡിപ്പിക്കാറുണ്ടെന്നുമുള്ള ഭാര്യയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഹമ്മദ് ഷമിക്കെതിരെ കേസെടുത്തിരുന്നു. അതേസമയം അടുത്ത ഐ.പി.എല്ലിൽ ഷമിയെ കളിപ്പിക്കണമോയെന്ന കാര്യം ബി.സി.സി.ഐ തീരുമാനമനുസരിച്ചാവുമെന്ന് ഡൽഹി ഡെയർ ഡെവിൾസ് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.