ധാക്ക: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ തോൽവി ഒഴിവാക്കാൻ സിംബാബ്വെ പൊരുതുന്നു. മഹ്മൂദുല്ലയുടെ (101) സെഞ്ച്വറിക്കരുത്തിൽ ലീഡ് വർധിപ്പിച്ച കടുവകൾ, രണ്ടാം ഇന്നിങ്സിൽ ആറിന് 224 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിങ്സിലെ ലീഡടക്കം ബംഗ്ലാദേശ് ഉയർത്തിയ 443 റൺസ് വിജയലക്ഷ്യത്തിലേക്ക് കളത്തിലിറങ്ങിയ സിംബാബ്വെ നാലാം ദിനം അവസാനിക്കുേമ്പാൾ, രണ്ടു വിക്കറ്റ് നഷ്ടത്തിൽ 76 റൺസെടുത്തിട്ടുണ്ട്.
ഒാപണർമാരായ ഹാമിൽടൺ (25), ബ്രിയാൻ ചാരി (43) എന്നിവരുടെ വിക്കറ്റാണ് സന്ദർശകർക്ക് നഷ്ടമായത്. ഒരു ദിനം ബാക്കിയിരിക്കെ, സിംബാബ്വെക്ക് ജയിക്കാൻ 367 റൺസ് കൂടി വേണം. ബ്രണ്ടൻ ടെയ്ലറും (4) സീൻ വില്യംസുമാണ് (2) ക്രീസിൽ. നേരേത്ത, 218 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ബംഗ്ലാദേശിന് 25 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമായിരുന്നു.
എന്നാൽ, അഞ്ചാം വിക്കറ്റിൽ മുഹമ്മദ് മിഥുനും (67) മഹ്മൂദുല്ലയും (101) ചേർന്ന് ടീമിെൻറ ലീഡ് വർധിപ്പിക്കുകയായിരുന്നു. ആദ്യ മത്സരം ജയിച്ച സിംബാബ്വെക്ക് ഇൗ കളി സമനിലയാക്കിയാൽ പരമ്പര സ്വന്തമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.