മുംബൈ: ഫോബ്സ് ഇന്ത്യ മാഗസിന്‍ 2016ല്‍ തെരഞ്ഞെടുത്ത 100 സെലിബ്രിറ്റികളുടെ പട്ടികയില്‍ പണംവാരുന്നതില്‍ ഒന്നാം സ്ഥാനത്ത് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍. 270.33 കോടി രൂപയാണ് സല്‍മാന്‍െറ വരുമാനം. ഷാറൂഖ് ഖാന്‍, ക്രിക്കറ്റര്‍ വിരാട് കോഹ്ലി, നടന്‍ അക്ഷയ്കുമാര്‍, ക്രിക്കറ്റര്‍ എം.എസ്. ധോണി എന്നിവരാണ് യഥാക്രമം സല്‍മാനു പിന്നിലുള്ളത്. എന്നാല്‍, പ്രശസ്തിയില്‍ കോഹ്ലിക്കാണ് ഒന്നാം സ്ഥാനം. സല്‍മാന്‍ രണ്ടാം സ്ഥാനത്താണ്.
2015 ഒക്ടോബറിനും 2016 സെപ്റ്റംബറിനുമിടയില്‍ നേടിയ പ്രശസ്തിയും കലാപ്രകടനത്തിലൂടെ ലഭിച്ച വരുമാനവും മാനദണ്ഡമാക്കിയാണ് 100 പേരുടെ പട്ടിക തയാറാക്കിയത്. സല്‍മാന്‍െറ ബോക്സ് ഓഫിസ് ഹിറ്റായ ‘പ്രേം രതന്‍ ധാന്‍ പയോ’, ‘സുല്‍ത്താന്‍’ എന്നീ സിനിമകള്‍ പ്രത്യേകം പരിഗണിക്കപ്പെട്ടു.100 സെലിബ്രിറ്റികളുടെ ആകെ വരുമാനം 2,745 കോടി രൂപയാണ്. ഇതില്‍ 9.84 ശതമാനമാണ് സല്‍മാന്‍െറ വരുമാനം.
രണ്ടാം സ്ഥാനത്തുള്ള ഷാറൂഖിന് 221.75 കോടിയാണ് വരുമാനം. പ്രശസ്തിയില്‍ മൂന്നാം സ്ഥാനത്തും. അക്ഷയ്കുമാര്‍ 203.03 കോടി, കോഹ്ലി 134.44 , ധോണി 122.48, ബോളിവുഡ് നടി ദീപിക പദുകാണ്‍ 69.75 കോടി, സചിന്‍ ടെണ്ടുല്‍കര്‍ 58 കോടി, പ്രിയങ്ക ചോപ്ര 76, അമിതാഭ് ബച്ചന്‍ 32.62 , ഋത്വിക് റോഷന്‍ 90. 25 കോടി എന്നിങ്ങനെയാണ് വരുമാനക്കണക്ക്. രാജ്യത്ത് ഇപ്പോഴും സിനിമയും ക്രിക്കറ്റുമാണ് പണംകൊയ്യുന്ന മേഖലകളെന്ന് മാഗസിന്‍ ചീഫ് എക്സിക്യൂട്ടിവ് എഡിറ്റര്‍ ജോയ് ചക്രവര്‍ത്തി, മാഗസിന്‍ എഡിറ്റര്‍ സൗരവ് മജുംദാര്‍ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.