ടി20 ഫോർമാറ്റിനെ വെറുതെ വിടൂ; വിഭജിക്കാമെന്ന ആശയത്തെ എതിർത്ത്​ ലീയും ഗംഭീറും

ന്യൂഡൽഹി: സമീപകാലത്തായി ഒരുപാട്​ ചർച്ചകൾക്ക്​ വഴിവെച്ച ആശയമായിരുന്നു ടി20 ക്രിക്കറ്റിനെ ഇന്നിങ്​സുകളായി വിഭജിക്കൽ. പത്തോവറുള്ള രണ്ട്​ ഇന്നിങ്​സുകളാക്കാനും നാല്​ ഇന്നിങ്​സുകളാക്കി ടി20യെ വിഭജിക്കാനും ആലോചനകളുണ്ടായിരുന്നു. ഇതിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ്​ മുൻ ആസ്​ട്രേലിയൻ താരം ബ്രെറ്റ്​ലീയും ഇന്ത്യൻ താരം ഗൗതം ഗംഭീറും.  

നേരത്തെ, മാസ്റ്റർ ബ്ലാസ്റ്റർ സചിന്‍ ടെണ്ടുല്‍ക്കർ ഏകദിന ക്രിക്കറ്റിനെ ഇത്തരത്തിൽ പരിഷ്കരിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. 50 ഓവറുള്ള ഏകദിന മത്സരങ്ങളെ 25 ഓവര്‍ വീതമുള്ള രണ്ടു ഇന്നിങ്‌സുകളായി വേര്‍തിരിക്കാമെന്നാണ്​ സച്ചിന്‍ പറഞ്ഞത്​. ഇതുവഴി ഏകദിന മത്സരങ്ങള്‍ കൂടുതല്‍ ആവേശമുള്ളതാവുകയും അതിനുള്ള കാണികളും വര്‍ധിക്കുമെന്നായിരുന്നു സചി​​​​െൻറ പക്ഷം.

എന്നാൽ, ചിലർ ടി20യെയും അത്തരത്തിൽ വിഭജിക്കണമെന്ന ആശയം മുന്നോട്ട്​വെച്ചതോടെയാണ്​ ഗംഭീറും ബ്രെറ്റ്​ലീയും എതിർത്തുകൊണ്ട്​ രംഗത്തുവന്നത്​. സ്റ്റാർ സ്​പോർട്​സി​​​​െൻറ ക്രിക്കറ്റ്​ കണക്​ടഡ്​ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.  'ടി20 ക്രിക്കറ്റിനെ വിഭജിക്കുന്നതിനോട് യോജിക്കാനാവില്ല. മുമ്പ്​ 50 ഓവര്‍ ക്രിക്കറ്റിനെ നാലു ഇന്നിങ്‌സുകളായി തിരിക്കാന്‍ സചിന്‍ നിർദേശിച്ചിരുന്നു. ഏകദിന ഫോർമാറ്റിനെ സംബന്ധിച്ച് നീക്കം ഗുണം ചെയ്യും. എന്നാല്‍ ടി20യിൽ അത്​ നടപ്പാക്കാൻ ആണെങ്കിൽ വിപരീതഫലമായിരിക്കും ലഭിക്കുക', -ഗംഭീർ വ്യക്​തമാക്കി.

ഏകദിന മത്സരത്തിൽ ഇന്നിങ്​സുകൾ വിഭജിച്ചാൽ ടോസി​ന്റെ ആനുകൂല്യം ടീമുകൾക്ക്​ നഷ്​ടമാവും. അതുകൊണ്ട്​ അതിനോട്​ ഞാൻ യോജിക്കുന്നു. എന്നാൽ ടി20 ഫോർമാറ്റിൽ ദൈർഘ്യം കുറവാണ്​. ടോസിന്​ അവിടെ യാതൊരു പ്രസക്​തിയുമില്ല. അതിനാൽ ഇന്നിങ്​സുകളായി വിഭജിക്കാതിരിക്കുന്നതാണ്​ നല്ലത്​. ഗംഭീർ കൂട്ടിച്ചേർത്തു.

ടി20 ക്രിക്കറ്റിന്​ ആവേശം നിലനിർത്താനും ആളുകളെ അത്​ കാണുന്നതിലേക്ക്​ നയിക്കാനും ബിഗ്​ ബാഷും ​െഎ.പി.എല്ലും പോലുള്ള ലീഗുകൾ മതി. ക്രിക്കറ്റി​​​​െൻറ കാര്യത്തിലേക്ക്​ വരു​േമ്പാൾ ചില കാര്യങ്ങളിൽ പാരമ്പര്യം നിലനിർത്തേണ്ടതുണ്ട്​. ടി20 ഫോർമാറ്റിനെ നാല്​ ഇന്നിങ്സുകളായി തിരിക്കുക എന്നുള്ള തീരുമാനമൊക്കെ കുറച്ച്​ അധികപ്പറ്റാണ്​. -ബ്രെറ്റ്​ലീ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Gautam Gambhir and Brett Lee against splitting T20s into four innings-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.