ഹർമൻപ്രീത് കൗശലക്കാരിയും കള്ളം പറയുന്നവളുമെന്ന് മിതാലി രാജിൻെറ മാനേജർ

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കൗശലക്കാരിയും കള്ളം പറയുന്നവളുമെന്ന് മിതാലി രാജിൻെറ മാനേജർ അന്നിഷ ഗുപ്ത. വ​നി​ത ട്വ​ൻ​റി20 ലോ​ക​ക​പ്പി​ൽ നിന്നും ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെയാണ് കൗറിനെതിരെ വിമർശനമുയർന്നത്. ടൂ​ർ​ണ​മ​െൻറിൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച്ച​വെ​ച്ച സീ​നി​യ​ർ താ​രം മി​താ​ലി രാ​ജി​നെ ക​ളി​പ്പി​ച്ചി​രു​ന്നി​ല്ല.

നിർഭാഗ്യവശാൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം സ്പോർട്സിൽ വിശ്വസിക്കുന്നില്ല, മറിച്ച് രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നത്. ഉള്ളിൽ എന്താണ് നടക്കുന്നതെന്ന് എനിക്കറിയില്ല. മത്സരങ്ങൾ കണ്ടവർക്കറിയാം ആരൊക്കെയാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്, ആരാണ് കാഴ്ച വെക്കാത്തത്. സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച മിഥാലിക്ക് ലഭിച്ച പ്രതികരണം നമ്മൾ കണ്ടു. പുതിയ താരങ്ങൾക്ക് അവസരം നൽകാൻ അവർ ആഗ്രഹിക്കുന്നതായി പ്രസ്താവനകൾ കണ്ടു. ഇംഗ്ലണ്ട് പോലുള്ള ഒരു രാജ്യത്തിനെതിരായ സെമിഫൈനലിൽ ഏറ്റവും അനുഭവസമ്പത്തുള്ള താരത്തെ ഒഴിവാക്കരുത്- മിഥാലിയുടെ മാനേജർ വ്യക്തമാക്കി.

എന്നാൽ പാളിപ്പോയ തൻെറ തന്ത്രങ്ങളിൽ ഉറച്ച് നിന്ന് കൗർ രംഗത്തെത്തിയിരുന്നു. ടീമിന്റെ താൽപര്യം കണക്കിലെടുത്താണ് തീരുമാനമെന്നായിരുന്നു മിഥാലിയെ ഒഴിവാക്കിയതിനെ കുറിച്ച് കൗറിൻെറ പ്രതികരണം. ഒ​രു തോ​ൽ​വി​പോ​ലു​മി​ല്ലാ​തെ കു​തി​ച്ച​ ഇന്ത്യയെ ഇം​ഗ്ലീ​ഷ്​ പ​ട സെ​മി​ഫൈ​ന​ലി​ൽ എ​ട്ടു വി​ക്ക​റ്റി​നാണ് ത​ക​ർ​ത്തത്.

ടോ​സ്​ നേ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ​ൻ നി​ര​യി​ൽ ര​ണ്ട​ക്കം ക​ണ്ട​ത്​ ആ​ദ്യ നാ​ലു​പേ​ർ മാ​ത്രം. ഒാ​പ​ണ​ർ​മാ​രാ​യ സ്​​മൃ​തി മ​ന്ദാ​ന​യും (34) ത​നി​യ ബാ​ട്ടി​യ​യും (11) മി​ക​ച്ച തു​ട​ക്കം ന​ൽ​കി​യ​തി​നു ശേ​ഷ​മാ​യി​രു​ന്നു കൂ​ട്ട​ത്ത​ക​ർ​ച്ച. ആ​ദ്യ വി​ക്ക​റ്റ്​ വീ​ഴു​ന്ന​തി​നു മു​​മ്പേ 43 റ​ൺ​സെ​ടു​ത്തി​രു​ന്നു. 23 പ​ന്തി​ൽ 34 റ​ൺ​സെ​ടു​ത്ത സ്​​മൃ​തി മ​ന്ദാ​ന​യാ​ണ്​ ആ​ദ്യം മ​ടങ്ങിയത്.

പി​ന്നാ​ലെ ത​നി​യ ബാ​ട്ടി​യ (11), ജെ​മീ​മ ​റോ​​ഡ്രി​ഗ​സ് (26), ക്യാ​പ്​​റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത്​ കൗ​ർ (16) എ​ന്നി​വ​രും പു​റ​ത്താ​യി. പി​ന്നീ​ടാ​രും ര​ണ്ട​ക്കം ക​ണ്ടി​ല്ല. മൂ​ന്നു​ പ​ന്ത്​ ബാ​ക്കി​യി​രി​ക്കെ 112 റ​ൺ​സി​ന്​ ഇ​ന്ത്യ പു​റ​ത്ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ടി​നെ മൂ​ന്നാം വി​ക്ക​റ്റ്​ കൂ​ട്ടു​കെ​ട്ടാ​യ എ​ല​ൻ ജോ​ൺ​സും (53) ന​ദാ​ലി ​ഷീ​വ​റും (52) ചേ​ർ​ന്ന്​ 17 ഒാ​വ​റി​ൽ ക​ളി ജ​യി​പ്പി​ച്ചു.

Tags:    
News Summary - Harmanpreet Kaur is a manipulative, lying cheat, an undeserving captain: Mithali Raj’s manager -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.