ന്യൂഡൽഹി: ഇന്ത്യൻ വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ ഋഷഭ് പന്തിനോട് രസകരമായ ഒരു ആവശ്യമറിയിച്ചിരിക്ക ുകയാണ് ഇന്ത്യൻ ബാറ്റ്സ്മാൻ രോഹിത്ത് ശർമ. കാര്യം മറ്റൊന്നുമല്ല. തെൻറ കുഞ്ഞിനെ നോക്കണമെന്നാണ് രോഹിത് ത് തമാശരൂപേണ ആവശ്യപ്പെട്ടത്. ട്വിറ്ററിൽ പന്തിെൻറ ഗുഡ് മോണിങ് ട്വീറ്റിന് മറുപടിയായാണ് രോഹിത്ത് ആവശ്യം മുന്നോട്ട് വെച്ചത്.
‘നിങ്ങൾ നന്നായി കുട്ടിയെ നോക്കുമെന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ ഒരാളെ ആവശ്യമുണ്ട്. ഋതികക്ക് സന്തോഷമാവും’ എന്നായിരുന്നു സ്മൈലിയോടു കൂടിയ രോഹിത്തിെൻറ ട്വീറ്റ്.
Morning buddy. Heard your a good baby sitter, need one right now. Ritika will be quite happy @RishabPant777 https://t.co/JkGWTYpnBk
— Rohit Sharma (@ImRo45) January 9, 2019
മെൽബൺ ടെസ്റ്റിനിടെ ആസ്ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ, താനും ഭാര്യയും സിനിമക്കു പോകുമ്പോൾ തെൻറ കുട്ടിയെ നോക്കി വീട്ടിരുന്നുകൊള്ളാൻ പന്തിനോട് പരിഹാസത്തോടെ പറഞ്ഞിരുന്നു. ഇത് വിക്കറ്റിലെ മൈക്കിലുടെ ലോകം കേട്ടു. എന്നാൽ, അധികം വൈകാതെ ടിം പെയ്നിെൻറ ഭാര്യ ബോണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം പിന്നീട് ഏറെ വൈറലായി.
ടിം പെയ്നിെൻറ കുഞ്ഞുങ്ങളെ എടുത്തു കൊണ്ട് ബോണിക്കൊപ്പം ഋഷഭ് പന്ത് നിൽക്കുന്ന ചിത്രമാണ് 'ഏറ്റവും നന്നായി കുട്ടിയെ നോക്കുന്നയാൾ' എന്ന തലക്കെട്ടോടു കൂടി പോസ്റ്റ് ചെയ്തത്. ഇൗ സംഭവമാണ് രോഹിത്തിെൻറ ട്വീറ്റിന് ആധാരമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.