ചെെന്നെ: എല്ലാ കളിക്കാർക്കും ടീമിൽ വരുേമ്പാൾ ഒരു ഹീറോയുണ്ടാകും. മലയാളികളുടെ അഭിമാനം സഞ്ജു സാംസണിെൻറ ഹീറോ മറ്റാരുമായിരുന്നില്ല, മഹേന്ദ്ര സിങ് ധോണിയായിരുന്നു അത്. ചെന്നൈ സൂപ്പർ കിങ്സിനുവേണ്ടിയുള്ള ൈലെവ് ചാറ്റിനിടെ ക്യാപ്റ്റൻ കൂൾ ധോണിക്കൊപ്പമുള്ള തെൻറ ഒരു സ്വപ്ന സാക്ഷാത്കാരത്തിെൻറ കഥ സഞ്ജുസാംസൺ പങ്കുവെച്ചത് ഇങ്ങനെയാണ്.
19വയസ്സ് പ്രായമുള്ളപ്പോൾ ഇംഗ്ലണ്ട് സന്ദർശനത്തിലാണ് ഞാൻ ഇന്ത്യൻ ടീമിലുൾപ്പെടുന്നത്. അതിനുശേഷം അഞ്ചുവർഷത്തോളം ഞാൻ ടീമിലുൾപ്പെട്ടിരുന്നില്ല. ഇക്കാലയളവിലെല്ലാം ഇന്ത്യക്കുവേണ്ടി കളിക്കുന്നത് ഞാൻ സ്വപ്നം കാണുമായിരുന്നു.
ആയിടക്ക് മഹിഭായി ക്യാപ്റ്റനായി ഫീൽഡ് സെറ്റ് ചെയ്യുന്ന ഒരു സ്വപ്നം ഞാൻ കണ്ടിരുന്നു. സ്ലിപ്പിൽ ഫീൽഡ് ചെയ്യുന്ന എന്നോട് ധോണി ‘വഹാൻ ജാ’(അവിടെേപ്പാകൂ) എന്നു പറയുന്നതും ഞാൻ അവിടേക്ക് മാറുന്നതുമായിരുന്നു പ്രസ്തുത സ്വപ്നം. എന്നാൽ കുറച്ച് ദിവസങ്ങൾ ശേഷമാണ് ധോണി ക്യാപ്റ്റൻസി രാജിവെച്ച വിവരം വരുന്നത്. അതോടെ എെൻറ ഈ സ്വപ്നം എങ്ങനെ സാക്ഷാത്കരിക്കുമെന്ന ചിന്തയിലായിരുന്നു ഞാൻ.
കുറച്ചു ആഴ്ചകൾക്ക് ശേഷം ഇന്ത്യ എ ടീമും ഇംഗ്ലണ്ടും തമ്മിൽ ഒരുമത്സരം നടന്നു. അപ്രതീക്ഷിതമായി ഇന്ത്യ എ ടീമിനെ നയിച്ചത് ധോണിയായിരുന്നു. സ്ലിപ്പിൽ ഫീൽഡ് ചെയ്തുകൊണ്ടിരിക്കുേമ്പാൾ ധോണി എന്നോട് പറഞ്ഞു ‘സഞ്ജു, ഉദർ ജാ’. ഞാൻ ധോണിപറഞ്ഞ സ്ഥലത്തേക്ക് ഓടിപ്പോയി. ആ സ്വപ്നം സാക്ഷാത്കരിച്ചതിെൻറ സന്തോഷത്തിലായിരുന്നു ഞാൻ -സഞ്ജു പറഞ്ഞു.
ധോണി തനിക്ക് ഒരു വികാരമാണെന്നും എല്ലായ്പ്പോഴും അദ്ദേഹം ഒരു പ്രചോദനമാണെന്നും സഞ്ജു കൂട്ടിച്ചേർത്തു.
Sanju Samson who just adores #Thala Dhoni narrates a dream that came 7rue, and uncannily so! @IamSanjuSamson VC: @RuphaRamani #WhistlePodu pic.twitter.com/aMEjJBY0bD
— Chennai Super Kings (@ChennaiIPL) May 4, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.