സതാംപ്ടൺ: ദക്ഷിണാഫ്രിക്കക്കെതിരായ മത്സരം മഴയെടുത്ത അതേ സ്റ്റേഡിയത്തിലാണ് വെസ് റ്റിൻഡീസ് വെള്ളിയാഴ്ച ആതിഥേയർക്കെതിരെ ഇറങ്ങുന്നത്. കാലാവസ്ഥ പ്രവചനംപോലെ മഴയ െത്തിയില്ലെങ്കിൽ റോസ്ബൗൾ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മത്സരം കനക്കും. ലോകകപ്പിന് മുമ്പ് വിൻഡീസിലേക്ക് പര്യടനത്തിന് പോയ ഇംഗ്ലണ്ടിന് ആ പരമ്പര അത്ര മധുരമുള്ളതായിരുന്നില്ല. അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-2നാണ് അവസാനിച്ചത്. ഒരു മത്സരം ഉപേക്ഷിച്ചു.
ഫെബ്രുവരി അവസാനം നടന്ന പരമ്പരയിലെ താരം ഒാപണർ ക്രിസ് ഗെയ്ൽതന്നെയായിരിക്കും ഇംഗ്ലണ്ടിന് ഇവിടെയും തലവേദനയാകുക. നാല് ഇന്നിങ്സുകളിലായി ഗെയ്ൽ അന്ന് അടിച്ചുകൂട്ടിയത് 424 റൺസായിരുന്നു. ‘യൂനിവേഴ്സ് ബോസി’നെ നേരിടാൻ ഇത്തവണ ഇംഗ്ലണ്ട് രംഗത്തിറക്കുന്നത് വെറും ആറ് ഏകദിനങ്ങളുടെ മാത്രം പരിചയമേയുള്ളൂവെങ്കിലും ബൗളിങ് ഡിപ്പാർട്മെൻറിെൻറ കുന്തമുനയായ വിൻഡീസ് വംശജൻ പേസർ ജോഫ്ര ആർച്ചറിനെയാണ്.
മൂന്നു മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയോടും ബംഗ്ലാദേശിനോടും വിജയിച്ച ഇംഗ്ലണ്ട് പാകിസ്താനോട് പരാജയപ്പെട്ടിരുന്നു. വിൻഡീസാവട്ടെ പാകിസ്താനെ വൻ മാർജിനിൽ തോൽപിച്ച് ഒസീസിനോട് പൊരുതി തോൽക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു.
ഗെയ്ലിനെ കൂടാതെ ഷായി ഹോപും ആന്ദ്രെ റസലും നിക്കോളാസ് പൂരാനും ചേരുന്ന വിൻഡീസ് ബാറ്റിങ് നിരയും ജാസൺ റോയിയും ജോ റൂട്ടും ജോസ് ബട്ട്ലറും ഒായിൻ മോർഗനും ഉൾപ്പെടുന്ന ഇംഗ്ലണ്ട് ബാറ്റിങ് നിരയും കട്ടക്ക് നിന്നാൽ മത്സരം തീപാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.