??????????? ??????? ?????? ?????????

മോ​ർ​ഗ​ന്​ അ​തി​വേ​ഗ സെ​ഞ്ച്വ​റി; ഇം​ഗ്ല​ണ്ടിന്​ 150 റൺസ്​ ജയം

മാഞ്ചസ്​റ്റർ: 17 സിക്​സുകൾ, 57 പന്തിൽ സെഞ്ച്വറി, സിക്​സു​കൊണ്ട്​ മാത്രം ശതകം... ക്രീസിൽ ഒയിൻ മോർഗ​നും ഇംഗ്ലണ്ടി ​നും നല്ലദിനമായിരുന്നു ചൊവ്വാഴ്​ച. അഫ്​ഗാനിസ്​താനെതിരെ ആദ്യം ബാറ്റുചെയ്​ത്​ 397 റൺസ്​ നേടിയ ഇംഗ്ലണ്ടിന്​ 150 റൺ സി​​െൻറ ഗംഭീര ജയം. ആറു വിക്കറ്റ്​ നഷ്​ടത്തിൽ തങ്ങളുടെ ഏറ്റവും ഉയർന്ന ലോകകപ്പ്​ ടോട്ടൽ പടുത്തുയർത്തിയായിരുന ്നു ഒാൾഡ്​ട്രാഫോഡിൽ മോർഗനും കൂട്ടുകാരും വിജയമാഘോഷിച്ചത്​. 71 പന്തിൽ 148 റൺസ്​ അടിച്ചുകൂട്ടി ഒരുപിടി റെക്കോഡ ുകൾ വാരിക്കൂട്ടിയ ക്യാപ്​റ്റൻ മോർഗൻ ആതിഥേയരുടെ സൂപ്പർ നായകനായി മാറി. മറുപടി ബാറ്റിങ്ങിൽ അഫ്​ഗാൻ പിടിച്ചു നി ന്ന്​ കളിച്ചെങ്കിലും എട്ടു വിക്കറ്റ്​ നഷ്​ടത്തിൽ 247 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

തുടക്കം പതി​യേ, പിന്നെ ആ ളിക്കത്തൽ
ഞായറാഴ്​ച പാകിസ്​താനെ ഇന്ത്യ പൊളിച്ചടുക്കിയ മാഞ്ചസ്​റ്ററിലെ ഒാൾഡ്​ട്രാഫോഡിൽ ടോസ്​ നേടിയ ഇംഗ്ലണ്ടിന്​ ആദ്യം ബാറ്റിങ്​ എന്ന തീരുമാനത്തിന്​ രണ്ടാമതൊരു ആലോചനയേ വേണ്ടിവന്നില്ല. പരിക്കേറ്റ ജാസൺ റോയി ക്കു​ പകരം ജെയിംസ്​ വിൻസെയാണ്​ ജോണി ബെയർസ്​റ്റോക്കൊപ്പം ഒാപണിങ്ങിലെത്തിയത്​. മുജീബുർറഹ്​മാനും ദൗലത്​ സദ ്​റാനും തുടങ്ങിയ ബൗളിങ്ങിനെ ആദരപൂർവംതന്നെ ഇംഗ്ലീഷ്​ ഒാപണർമാർ എതിരേറ്റു. കൂറ്റനടികൾക്കും സാഹസങ്ങൾക്കും മുതി രാതെയായിരുന്നു തുടക്കം.

ബൗണ്ടറികൾ വല്ലപ്പോഴും മാത്രം പിറന്നു. 10 ഒാവറിൽ 40 റൺസ്​ മാത്രമായിരുന്നു നേട്ടം. ഇതി നിടെ, വി​ൻസെ (26) സദ്​റാ​​െൻറ പന്തിൽ ഷോട്ട്​​ഫൈൻ ലെഗിൽ മുജീബിന്​ പിടികൊടുത്ത്​ മടങ്ങി. രണ്ടാം വിക്കറ്റിൽ ജോ റൂട്ട്​ ചേർന്നു. മറ്റു ടീമുകളെല്ലാം 15 ഒാവറിൽ 100 റൺസ്​ ലക്ഷ്യമിടു​േമ്പാൾ ഇംഗ്ലണ്ട്​ 72ലായിരുന്നു. ഗുൽബദിനും മുഹമ്മദ്​ നബിയും റാഷിദും​ എറിഞ്ഞ പന്തുകളെ ക്ഷമയോടെയാണ്​ റൂട്ടും ബെയർസ്​റ്റോയും കളിച്ചത്​. 20 ഒാവറിൽ ടീം സെഞ്ച്വറി തൊട്ടു. 24ാം ഒാവർ എറിയാനായി റാഷിദ്​ ഖാൻ വന്നതോടെ ഇംഗ്ലണ്ട്​ ഗിയർമാറ്റി.

സിക്​സും ഫോറുമായി 14 റൺസ്​. പിന്നെ വരുന്നവരെയെല്ലാം നേരിട്ടത്​ ഇതേ മൂഡിൽ. 99 പന്തിൽ 90 റൺസെടുത്ത ബെയർസ്​റ്റോ ഗുൽബദിന്​ പിടികൊടുത്ത്​ മടങ്ങി. റൂട്ടിന്​ കൂട്ടായി മോർഗനെത്തി. സാധാരണ നിശ്ശബ്​ദനായി കളിക്കുന്ന നായകൻ നേരിട്ട രണ്ടാം ഒാവറിൽ രണ്ടു സിക്​സുമായി എതിർ നായകനെ വരവേറ്റു. പിന്നെ കണ്ടത്​ സിക്​കറുകളുടെ പൊടിപൂരം. ഗ്രൗണ്ടി​​െൻറ നാലു ദിക്കിലേക്കും പന്ത്​ പറന്നു. മുഹമ്മദ്​ നബിയും റാഷിദും ദൗലത്​ സദ്​റാനുമെല്ലാം കണക്കിന്​ പ്രഹരം വാങ്ങി.

20 പന്തിൽ 25 റൺസെടുത്ത നായകൻ, 36 പന്തിൽ അർധസെഞ്ച്വറി തികച്ചു. അടുത്ത ഫിഫ്​റ്റി നേടാൻ വേണ്ടിവന്നത്​ വെറും 21 പന്തുകൾ. സെഞ്ച്വറി തികച്ചിട്ടും സ്​കോറിങ്ങിന്​ വേഗം കുറഞ്ഞില്ല. ഇതിനിടെ ലോങ്​ഒാണിൽ സിക്​സിനുള്ള ശ്രമത്തിനിടെ റൂട്ട്​ (88) മടങ്ങി. അടുത്ത ഒാവറിൽ സിക്​സിൽ റെക്കോഡ്​ കുറിച്ച്​ മറ്റൊരു സിക്​സിനുള്ള ശ്രമത്തിനിടെ മോർഗനും മടങ്ങി. അവസാന ഒാവറുകളിൽ മുഇൗൻ അലിയും (ഒമ്പത്​ പന്തിൽ 31) മോശമാക്കിയില്ല. ബട്​ലറും (2) സ്​റ്റോക്​സും (2) വന്നു മടങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്​ഗാന്​ ഒാപണർ നൂർ അലിയെ (0) രണ്ടാം ഒാവറിൽ നഷ്​ടമായെങ്കിലും, മധ്യനിര പിടിച്ചുനിന്ന്​ കളിച്ചു. ഗുൽബദിൻ നായിബ്​ (37), റഹ്​മത്​ ഷാ (46), ഹഷ്​മതുല്ല ഷാഹിദി (76), അസ്​ഗർ അഫ്​ഗാൻ (44) എന്നിവർ കരുത്തുറ്റ ഇംഗ്ലീഷ്​ ബൗളിങ്ങിനു മുന്നിൽ റൺസ്​ സ്​കോർ ചെയ്​തു. പക്ഷേ, ബിഗ്​ ടോട്ടൽ പിന്തുടരാനുള്ള വേഗമില്ലായിരുന്നു. എങ്കിലും ഒാൾഒൗട്ടാവാതെ തുടരാനും, തോൽവിയുടെ ആഘാതം കുറക്കാനും അഫ്​ഗാന്​ കഴിഞ്ഞു. അഞ്ചു​ കളിയിൽ അഞ്ചും തോറ്റവർ അവസാന സ്​ഥാനത്താണ്​. ഇംഗ്ലണ്ട്​ എട്ടു​ ​േപായൻറുമായി ഒന്നാമതെത്തി.

25 സിക്​സ്​: ഇംഗ്ലീഷ്​ റെക്കോഡ്​
ഒരു ഇന്നിങ്​സിൽ ഏറ്റവും കൂടുതൽ സിക്​സ്​ നേടുന്ന ടീമെന്ന റെക്കോഡും (25) ഇംഗ്ലണ്ട്​ സ്വന്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ വിൻഡീസിനെതിരെ (24) നേടിയ റെക്കോഡാണ്​ മറികടന്നത്​.

സ്​​േ​കാ​ർ​ബോ​ർ​ഡ്​
ഇം​ഗ്ല​ണ്ട്​: ജെ​യിം​സ്​ വി​ൻ​സെ സി ​മു​ജീ​ബ്​ ബി ​ദൗ​ല​ത്​ 26, ബെ​യ​ർ​സ്​​റ്റോ സി ​ആ​ൻ​ഡ്​ ബി ​ഗു​ൽ​ബ​ദി​ൻ നാ​യി​ബ്​ 90, ജോ ​റൂ​ട്ട്​ സി ​റ​ഹ്​​മ​ത്​ ഷാ ​ബി ഗു​ൽ​ബ​ദി​ൻ 88, മോ​ർ​ഗ​ൻ സി ​റ​ഹ്​​മ​ത്​ ബി ​ഗു​ൽ​ബ​ദി​ൻ 148, ബ​ട്​​ല​ർ സി ​ന​ബി ബി ​ദൗ​ല​ത്​ 2, സ്​​റ്റോ​ക്​​സ്​ ബി ​ദൗ​ല​ത്​ 2, മു​ഇൗ​ൻ അ​ലി നോ​ട്ടൗ​ട്ട്​ 31, ക്രി​സ്​ വോ​ക്​​സ്​ നോ​ട്ടൗ​ട്ട്​ 1. എ​ക്​​സ്​​ട്രാ​സ്​ 9, ആ​കെ ആ​റി​ന്​ 397.
വി​ക്ക​റ്റ്​ വീ​ഴ്​​ച: 1-44, 2-164, 3-353, 4-359, 5-362, 6-378.
ബൗ​ളി​ങ്​: മു​ജീ​ബ്​ റ​ഹ്​​മാ​ൻ 10-0-44-0, ദൗ​ല​ത്​ സ​ദ്​​റാ​ൻ 10-0-85-3, മു​ഹ​മ്മ​ദ്​ ന​ബി 9-0-70-0, ഗു​ൽ​ബ​ദി​ൻ നാ​യി​ബ്​ 10-0-68-3, റ​ഹ്​​മ​ത്​ ഷാ 2-0-19-0, ​റാ​ഷി​ദ്​ ഖാ​ൻ 9-0-110-0.

അഫ്​ഗാൻ: നൂർ അലി ബി ആർച്ചർ 0, ഗുൽബദിൻ സി ബട്​ലർ ബി വുഡ്​ 37, റഹ്​മത്​ ഷാ സി ബെയർസ്​റ്റോ ബി റാഷിദ്​ 46, ഹഷ്​മതുല്ലാഹ്​ ബി ആർചർ 76, അസ്​ഗർ അഫ്​ഗാൻ സി റൂട്ട്​ ബി റാഷിദ്​ 44, നബി സി സ്​റ്റോക്​സ്​ ബി റാഷിദ്​ 9, നജിബുല്ലാഹ്​ ബി വുഡ്​ 15, റാഷിദ്​ ഖാൻ സി ബെയർസ്​റ്റോ ബി ആർച്ചർ 8, ഇക്​റാം അലിഖിൽ നോട്ടൗട്ട്​ 3, ദൗലത്​ നോട്ടൗട്ട്​ 0, എക്​സ്​ട്രാസ്​ 9, ആകെ 247/8.
വിക്കറ്റ്​ വീഴ്​ച: 1-4, 2-52, 3-104, 4-198, 5-210, 6-234, 7-234, 8-247.

Tags:    
News Summary - ICC World Cup 2019: England win in 159 Runs -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.