മുംബൈ: ആസ്ട്രേലിയ എക്കെതിരായ വനിത ക്രിക്കറ്റ് ട്വൻറി20 മത്സരത്തിൽ ഇന്ത്യ എക്ക് ജയം. നാലു വിക്കറ്റിനായിരുന്നു ഇന്ത്യൻ വനിതകളുടെ ജയം. ആദ്യം ബാറ്റുചെയ്ത ഒാസീസ് 20 ഒാവറിൽ ആറു വിക്കറ്റിന് 160 റൺസെടുത്തപ്പോൾ ഇന്ത്യ ആറു പന്ത് ബാക്കിയിരിക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 72 റൺസടിച്ച ഒാപണർ സ്മൃതി മന്ദാനയും 45 റൺസെടുത്ത ഹർമൻപ്രീത് കൗറുമാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. ഇന്ത്യക്കായി അനൂജ പാട്ടീലും ദീപ്തി ശർമയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.