സ്​മിത്തിനെ കൂവിയവരെ തിരുത്തി കോഹ്​ലി; കൈയടിച്ച്​ സമൂഹ മാധ്യമങ്ങൾ

ഓവൽ: മാന്യൻമാരുടെ കളിയാണ്​ ക്രിക്കറ്റെന്ന്​ തെളിയിക്കുന്ന വിധമുള്ള ഇന്ത്യൻ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയു ടെ മാതൃകാപരമായ പ്രവൃത്തിക്ക്​ കൈയടിക്കുകയാണ്​ സമൂഹ മാധ്യമങ്ങൾ. ലോകകപ്പ്​ ക്രിക്കറ്റിൽ ഇന്ത്യയും ആസ്​ട്രേല ിയയും തമ്മിൽ ഏറ്റു മുട്ടുന്നതിനിടെ അസ്​ട്രേലിയൻ താരം സ്​മിത്തിനെ പരിഹസിക്കുകയും ആക്രോശം നടത്തുകയും ചെയ്​ത ഇന്ത്യൻ ആരാധകരെ തിരുത്തിയ ഇന്ത്യൻ ക്യാപ്​റ്റൻെറ ഇടപെടലാണ്​ സമൂഹ മാധ്യമങ്ങളിൽ പ്രശംസ പിടിച്ചു പറ്റിയത്​.

പന്ത്​ ചുരണ്ടൽ വിവാദത്തിൽ അകപ്പെട്ട സ്മിത്തിനെതിരെ കൂവുകയും ചതിയനെന്നു വിളിക്കുകയും ചെയ്​ത ഇന്ത്യൻ കാണികളോട്​അങ്ങനെ വിളിക്കരുതെന്നും അദ്ദേഹത്തിനു വേണ്ടി കയ്യടിക്കണമെന്നും കോഹ്‍ലി ആവശ്യപ്പെടുകയായിരുന്നു. കോഹ്‍ലിയുടെ ഈ പ്രവർത്തിയെയാണ്​ സമൂഹ മാധ്യമങ്ങൾ പുകഴ്​ത്തുന്നത്​.

ഇന്ത്യയുടെ ബാറ്റിങ്ങിനിടെ ബൗണ്ടറിക്കരികിൽ ഫീൽഡ് ചെയ്യുകയായിരുന്ന സ്​മിത്തിനെ നോക്കി ഇന്ത്യക്കാർ ഏറെയുണ്ടായിരുന്ന ഗ്യാലറിയിൽ നിന്ന് ​ചിലർ കൂവാനും ചതിയനെന്നു വിളിക്കാനും തുടങ്ങിയത്​ ശ്രദ്ധയിൽ പെട്ട കോഹ്​ലി കാണികളോട് അങ്ങനെ ചെയ്യരുതെന്നും കൈയടിക്കുകയാണ്​ വേണ്ടതെന്നും ആംഗ്യത്തിലൂടെ ആവശ്യപ്പെടുകയായിരുന്നു. ഈ ദൃശ്യങ്ങൾ ഐ.സി.സി ട്വീറ്റ്​ ചെയ്​തു.

<

സ്​മിത്തിനെതിരെയുണ്ടായ ഇന്ത്യൻ ആരാധകരുടെ പ്രവർത്തിയിൽ പിന്നീട്​ കോഹ്​ലി മാപ്പ്​ ചോദിക്കുകയുണ്ടായി. തെറ്റു തിരുത്തിയ ഒരാളെ അപമാനിക്കുന്നത്​​ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

‘‘കുറേ കാലം മുമ്പ്​ സംഭവിച്ച ഒരു തെറ്റിൻെറ പേരിൽ ഒരാളെ ക്രൂശിക്കരുത്​. ആ പ്രശ്​നങ്ങളെല്ലാം അവസാനിച്ചു. അദ്ദേഹം ഇപ്പോൾ സ്വന്തം ടീമിന്​ വേണ്ടി കളിക്കുകയാണ്​. മാപ്പ്​ പറഞ്ഞതിന്​ ശേഷം ഇങ്ങനെ അപമാനിക്കുന്നത്​ ശരിയ​ല്ല. ആരാധകർക്കായി താൻ മാപ്പ്​ ചോദിക്കുന്നു’’കോഹ്​ലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Tags:    
News Summary - India fans giving Steve Smith a tough time fielding in the deep, kohli suggested they applaud the Australian instead -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.