ന്യൂഡൽഹി: ഡേവിസ് കപ്പ് വേൾഡ് ഗ്രൂപ് പ്ലേഒാഫിൽ ഇന്ത്യയുടെ എതിരാളികൾ കരുത്തരായ സെർബിയ. അഞ്ചാം സീഡായ സെർബിയക്കെതിരെ അവരുടെ നാട്ടിൽ സെപ്റ്റംബറിലാണ് ഇന്ത്യയുടെ മത്സരങ്ങൾ. 2014ൽ ഇവർക്കെതിരെ ഹോം മത്സരത്തിൽ ഇന്ത്യ 2-3ന് തോറ്റിരുന്നു.
സൂപ്പർതാരം നൊവാക് ദ്യോകോവിച്ച് ഇല്ലാതെ ഇത്തവണ കോർട്ടിലിറങ്ങിയ സെർബിയ വേൾഡ് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ 1-3ന് അമേരിക്കയോട് തോറ്റിരുന്നു. ‘‘സെർബിയയെ അവരുടെ തട്ടകത്തിൽ എതിരിടുകയെന്നത് ഏറെ പ്രയാസമുള്ളതാണ്. കരുത്തരായ എതിരാളികൾക്കെതിരെ നന്നായി ഒരുങ്ങിത്തന്നെ തയാറെടുക്കും’’ -ഇന്ത്യൻ കോച്ച് സെയ്ഷാൻ അലി പറഞ്ഞു. ചൈനയെ 3-2ന് തോൽപിച്ചാണ് ഇന്ത്യ വേൾഡ് ഗ്രൂപ് പ്ലേഒാഫിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.