റാഞ്ചി: തകർച്ചയിലേക്ക് നീങ്ങിയ ടീമിനെ ക്യാപ്റ്റെൻറ റോൾ ഒരിക്കൽകൂടി ഭംഗിയാക്കി നിറവേറ്റി സ്റ്റീവ് സ്മിത്ത് അപരാജിത സെഞ്ച്വറിയുമായി (117) പന്തുകളെ പ്രതിരോധിച്ചു നിന്നപ്പോൾ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിെൻറ ആദ്യ ദിനം ആസ്ട്രേലിയക്ക് മികച്ച സ്കോർ. മൂന്നുവർഷത്തിനുശേഷം ടെസ്റ്റ് ജഴ്സി അണിഞ്ഞ െഗ്ലൻ മാക്സ്വെൽ (പുറത്താകാതെ 82) സുവർണാവസരം പാഴാക്കാതെ അർധസെഞ്ച്വറിയുമായി നായകന് പിന്തുണയും നൽകി പിടിച്ചുനിന്നതോടെ സ്റ്റംപെടുക്കുേമ്പാൾ സന്ദർശകർ നാലിന് 299 എന്നനിലയിലാണ്. സ്മിത്തിെൻറ 19ാം ടെസ്റ്റ് സെഞ്ച്വറിയാണ് റാഞ്ചിയിൽ പിറന്നത്. ഉച്ചഭക്ഷണത്തിന് തൊട്ടുടനെ തോളിന് പരിക്കേറ്റ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് മൈതാനം വിടേണ്ടിവന്നപ്പോൾ അജിൻക്യ രഹാനെ താൽക്കാലികമായി ടീമിനെ നയിച്ചു. കോഹ്ലിക്ക് ഇന്ന് കളിക്കാനാകുമോെയന്ന് ഉറപ്പായിട്ടില്ല. ഉമേഷ് യാദവ് രണ്ടും ആർ. അശ്വിനും രവീന്ദ്ര ജേദജയും ഒാരോ വിക്കറ്റ് വീതവും വീഴ്ത്തി.
തകർന്ന് തുടങ്ങി ആസ്ട്രേലിയ
ഇഷാന്ത് ശർമയുടെയും ഉമേഷ് യാദവിെൻറയും പന്തുകളെ ഒാസീസ് ഒാപണിങ് ജോടികളായ മാറ്റ് റൻഷോയും ഡേവിഡ് വാർണറും സൂക്ഷിച്ചായിരുന്നു നേരിട്ടിരുന്നത്. പിച്ചിെൻറ സ്വഭാവം ഇരുവരും ക്ഷമയോടെ മനസ്സിലാക്കിക്കൊണ്ടിരുന്നു. പേസർമാരെ താരങ്ങൾ മനസ്സിലാക്കി തുടങ്ങിയതോടെ സ്പിന്നിൽ പിടിക്കാൻ ആർ. അശ്വിനെയും രവീന്ദ്ര ജദേജയെയും കോഹ്ലി പന്തേൽപിച്ചു. അർധസെഞ്ചറി കൂട്ടുകെട്ടുമായി ക്രീസിൽ നിലയുറപ്പിച്ച സഖ്യത്തെ ജദേജ ആദ്യ ഒാവറിൽ തന്നെ പിരിച്ചു. വാർണർക്ക് (19) നൽകിയ ഫുൾടോസ് ബൗൾ തട്ടിയകറ്റാൻ ശ്രമിച്ചത് ജദേജ തന്നെ കൈയിലൊതുക്കി. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ സ്മിത്തുമായി മുന്നേറിയ റൻഷോയെ (44) ഉമേഷ് യാദവും പുറത്താക്കി. പകരമെത്തിയ ഷോൺ മാർഷ് (രണ്ട്) നിലയുറപ്പിക്കുന്നതിനുമുെമ്പ അശ്വിനും പുറത്താക്കിയതോടെ മൂന്നിന് 89 എന്ന നിലയിൽ ഒാസീസ് തകർച്ച നേരിട്ടു. പിന്നീടെത്തിയ ഹാൻസ്കോമ്പിനെയും കൂട്ടി കപ്പിത്താൻ സ്മിത്ത് സ്കോർ ഉയർത്തിയെങ്കിലും 42ാം ഒാവർ എറിയാനെത്തിയ ഉമേഷ് വീണ്ടും ഇന്ത്യക്ക് പ്രതീക്ഷനൽകി. യോർക്കർ പന്ത് തട്ടിമാറ്റാൻ നോക്കിയ ഹാൻസ്കോമ്പിന് (19) പിഴച്ചതോടെ എൽ.ബിയിൽ കുരുങ്ങി. ടീം സ്കോർ 4ന് 140.
സ്മിത്ത്-മാക്സ്വെൽ രക്ഷാപ്രവർത്തനം
തകരുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു നാളുകൾക്ക് ശേഷം ടെസ്റ്റ് ടീമിലെത്തിയ മാക്സ്വെൽ ക്യാപ്റ്റൻ സ്മിത്തിന് കൂട്ടുനൽകി മികച്ച സ്കോർ ഉയർത്തിയത്.അഞ്ചാം വിക്കറ്റിൽ 47.4 ഒാവറിൽ ഇരുവരും പടുത്തുയർത്തിയത് 159 റൺസിെൻറ കൂട്ടുകെട്ടായിരുന്നു. സ്പിൻ^പേസ് ബൗളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഇവരെ പിളർത്താൻ കഴിഞ്ഞില്ല. വർഷങ്ങൾക്കുശേഷം ടെസ്റ്റിലിറങ്ങുന്ന മാക്സ്വെൽ യാതൊരു പരിഭ്രമവും കൂടാതെയാണ് ബാേറ്റന്തിയത്. 117 റൺസുമായി നിൽക്കുന്ന സ്മിത്തിന് കൂട്ടായി 147 പന്തിൽ അഞ്ചു ഫോറും രണ്ടു സിക്സും സഹിതം 82 റൺസുമായി നിലയുറപ്പിക്കുകയാണ് മാക്സ്വെൽ. ഇത് മാക്സ്വെല്ലിെൻറ കരിയറിലെ ഉയർന്ന ടെസ്റ്റ് സ്കോറാണ്. 97ാം ഇന്നിങ്ങ്സിലെ സെഞ്ച്വറിയോടെ 5000 റൺസ് ക്ലബിലെത്തിയ സ്മിത്ത് ഏറ്റവും കുറഞ്ഞ ഇന്നിങ്ങ്സിൽ ഇൗ ക്ലബിലെത്തുന്ന മൂന്നാമത്തെ ഒാസീസ് ബാറ്റ്സ്മാനായി. ഡോൺ ബ്രാഡ്മാനും മാത്യൂ ഹെയ്ഡനുമാണ് ആദ്യ രണ്ടു സ്ഥാനക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.