ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇന്ത്യൻ വനിതകൾക്ക്​ തോൽവി 

നാ​ഗ്​​പു​ർ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക്​ എ​ട്ട്​ വി​ക്ക​റ്റ്​ തോ​ൽ​വി. ഇ​തോ​ടെ പ​ര​മ്പ​ര 1-1ന്​ ​സ​മ​നി​ല​യി​ലാ​യി. ഇ​ന്ത്യ​യെ 113 റ​ണ്‍സി​ന്​ എ​റി​ഞ്ഞി​ട്ട ഇം​ഗ്ല​ണ്ട്​ 29 ഓ​വ​റി​ല്‍ ര​ണ്ടു​വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു.

ഡാ​നി​യേ​ല വ്യാ​റ്റ്​ (47), താ​മി ബ്യൂ​മോ​ണ്ട് (39 നോ​ട്ടൗ​ട്ട്),  ക്യാ​പ്റ്റ​ന്‍ ഹീ​ത്ത​ര്‍ നൈ​റ്റ് (26) എ​ന്നി​വ​രാ​ണ്​ ഇം​ഗ്ല​ണ്ടി​ന്​ അ​നാ​യാ​സ ജ​യം സ​മ്മാ​നി​ച്ച​ത്. ഇ​ന്ത്യ​ക്കാ​യി ഏ​ക​ത ബി​ഷ്​​​ട്​ ര​ണ്ട് വി​ക്ക​റ്റ് നേ​ടി.

നേ​ര​ത്തെ 37.2 ഓ​വ​റി​ല്‍ 113 റ​ണ്‍സി​നു ഓ​ള്‍ഔ​ട്ട് ആ​യ ഇ​ന്ത്യ​ൻ​നി​ര​യി​ൽ 42 റ​ണ്‍സ് നേ​ടി​യ സ്മൃ​തി മ​ന്ദാ​ന​യും ദീ​പ്​​തി ശ​ർ​മ​യും (26) മാ​ത്ര​മാ​ണ്​ ചെ​റു​ത്തു​നി​ന്ന​ത്​. സോ​ഫി എ​ക്​​ല​സ്​​റ്റ​ണ്‍, ഡാ​നി​യേ​ല്‍ ഹേ​സ​ല്‍ എ​ന്നി​വ​ര്‍ ഇം​ഗ്ല​ണ്ടി​നാ​യി നാ​ല് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം മ​ത്സ​രം വ്യാ​ഴാ​ഴ്​​ച ന​ട​ക്കും.
Tags:    
News Summary - India v England, 2nd women's ODI, Nagpur- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.