ഇന്ത്യക്ക്​ രണ്ടാം തോൽവി; 25 പന്തിൽ അർധ സെഞ്ച്വറിയടിച്ച് സ്​മൃതി മന്ദാന

മുംബൈ: ത്രിരാഷ്​ട്ര വനിത ട്വൻറി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക്​ തോൽവി. ഇന്ത്യയുടെ 199​ റൺസ്​ വിജയലക്ഷ്യത്തിനു മുന്നിൽ, സെഞ്ച്വറിയുമായി ഡാനിലെ വിയറ്റ്​ (64 പന്തിൽ 124) വെടിക്കെട്ട്​ തീർത്തപ്പോൾ ഇംഗ്ലണ്ട്​ ഏഴുവിക്കറ്റിന്​ കളി ജയിച്ചു. സ്​കോർ: ഇന്ത്യ 198/4 (20 ഒാവർ). ഇംഗ്ലണ്ട്​ 199/3 (18.4). 

ഒാപണർമാരായ സ്​മൃതി മന്ദാനയും (76) മിതാലി രാജും (53) 129 റൺസി​​െൻറ കൂട്ടുകെ​ട്ടുമായി ഇന്ത്യക്ക്​ മികച്ച തുടക്കം നൽകിയിരുന്നു. 25 പന്തിൽ അർധ സെഞ്ച്വറി തീർത്ത സ്​മൃതി മന്ദാന ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമായി.
 


എന്നാൽ, 199 റൺസി​​െൻറ കൂറ്റൻ വിജയലക്ഷ്യം ഇംഗ്ലണ്ട്​ വിയറ്റി​​െൻറ ഉഗ്രൻ ബാറ്റിങ്ങിൽ (64 പന്തിൽ 124) 18.4 ഒാവറിൽ മറികടന്നു. ഇംഗ്ലണ്ടി​​െൻറ രണ്ടാം ജയമാണിത്​. ആസ്​ട്രേലിയക്കെതിരെ തിങ്കളാഴ്​ചയാണ്​ ഇന്ത്യയുടെ മൂന്നാം മത്സരം. 

Tags:    
News Summary - India v England, Tri-Nation Women's T20 Series- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.