ഇന്ദോർ: കടുവ വധവും പൂർത്തിയാക്കി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അജയ്യരായിക്കൊണ്ട് ഇന്ത്യൻ കുതിപ്പ്. രണ ്ടു മത്സര പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്നിങ്സിനും 130 റൺസിനുമാണ് കോഹ്ലിപ്പട ജയിച്ചുകയറിയത്. രണ്ടു ദിവസം ബാക്കി നിൽക്കേ നേടിയ ഉജ്ജ്വല ജയത്തിെൻറ മികവിൽ പരമ്പരയിൽ 1-0ത്തിന് മുമ്പിലെത്തിയ ഇന്ത്യ െടസ്റ്റ് ചാമ്പ് യൻഷിപ്പിെൻറ പോയൻറ് പട്ടികയിൽ 300 പോയൻറുമായി ബഹുദൂരം മുന്നിലെത്തി.
രണ്ടാം സ്ഥാനക്കാരായ ന്യൂസിലൻഡിന് 60 പോയൻറ് മാത്രമാണുള്ളത്. ഇൗ മാസം 22 മുതൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽവെച്ചാണ് രണ്ടാം ടെസ്റ്റ്. ഇന്ത്യയുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് എന്ന പേരിൽ ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്ന മത്സരമാകും അത്.
സ്കോർ: ബംഗ്ലാദേശ് 150 & 213, ഇന്ത്യ 493/6 ഡിക്ല.
രണ്ടാം ദിവസത്തെ സ്കോറായ ആറിന് 493 റൺെസന്ന നിലയിൽ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 343 റൺസ് കടവുമായി രണ്ടാം ഇന്നിങ്സിന് പാഡുകെട്ടിയിറങ്ങിയ ബംഗ്ലാദേശ് അദ്യ ഇന്നിങ്സിനെ അപേക്ഷിച്ച് അൽപം കൂടി പൊരുതി നോക്കിയെങ്കിലും 213 റൺസെടുക്കാനാണ് സാധിച്ചത്. മുഹമ്മദ് ഷമി- ഇശാന്ത് ശർമ- ഉമേഷ് യാദവ് പേസ് ത്രയമാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. രണ്ടാം ഇന്നിങ്സിൽ ഷമി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ ഉമേഷ് രണ്ടും ഇഷാന്ത് ഒരുവിക്കറ്റും വീഴ്ത്തി. സ്പിന്നർ ആർ. അശ്വിൻ മൂന്ന് വിക്കറ്റ് പിഴുത് മികച്ച പിന്തുണയേകി. മത്സരത്തിലാകെ 14 വിക്കറ്റുകളാണ് പേസർമാർ എറിഞ്ഞു വീഴ്ത്തിയത്.
ബംഗ്ലാദേശി ബാറ്റ്സ്മാന്മാരിൽ മുഷ്ഫികുർ റഹീം (64), മെഹ്ദി ഹസൻ (38), ലിറ്റൺ ദാസ് (35) എന്നിവർക്ക് മാത്രമാണ് പിടിച്ചു നിൽക്കാനായത്. ആദ്യ ഇന്നിങ്സിൽ അയൽക്കാരെ 150 റൺസിന് പുറത്താക്കിയ ഇന്ത്യ രണ്ടാം ഇരട്ടശതകം തികച്ച ഓപണർ മായങ്ക് അഗർവാളിെൻറയും (243) അർധശതകങ്ങൾ പൂർത്തിയാക്കിയ അജിൻക്യ രഹാെന (86), രവീന്ദ്ര ജദേജ (60 നോട്ടൗട്ട്), ചേതേശ്വർ പൂജാര (54) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ അടിച്ചെടുത്തത്. ജയത്തോടെ ഏറ്റവും കൂടുതൽ ഇന്നിങ്സ് ജയങ്ങൾ സ്വന്തമാക്കിയ നായകനെന്ന നേട്ടം വിരാട് കോഹ്‌ലി (10) സ്വന്തമാക്കി. എം.എസ്. ധോണിയെയാണ് (ഒമ്പത്) കോഹ്‌ലി പിന്തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.